ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/ഭൂമിയെ കാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയെ കാക്കാം

നാം വസിക്കുന്ന ഭൂമി മനുഷ്യന്റേത് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റു ജീവജാലങ്ങളുടെയും മനുഷ്യരുടെയും സംരക്ഷണവും നിലനിൽപ്പും ഉറപ്പു വരുത്തുന്നതായിരിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് മരങ്ങൾ വെട്ടിനശിപ്പിക്കാൻ അനുവദിക്കരുത്. മാത്രമല്ല പരമാവധിമരങ്ങൾ നമുക്ക് വീടുകളിലും പൊതുനിരത്തിലും വച്ചു പിടിപ്പിക്കാം.മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിലൂടെ പക്ഷികൾക്കും മൃഗങ്ങൾക്കും ആവാസവ്യവസ്ഥയൊരുക്കാൻ കഴിയും. പരിസ്ഥിതി സംരക്ഷണത്തിന് മറ്റൊരു ഉദാഹരണം ജൈവകൃഷിയാണ്. വീട്ടിലും സ്കൂളിലെ യും കുറച്ചു സ്ഥലത്തെങ്കിലും ഒരു അടുക്കളതോട്ടം ഉണ്ടാക്കാം. ഇതിനു ജൈവവളവുംമറ്റും ഉപയോഗിക്കാം. ഇതിലൂടെ മാരകവിഷങ്ങൾ ഭൂമിക്കുമേൽ വീഴാതെ മാറ്റി നിർത്താം. ഇങ്ങനെ എല്ലാവരും മുന്നിട്ടിറങ്ങണം എങ്കിൽ മാലിന്യമുക്തമായ ഒരു പരിസ്ഥിതി നമുക്ക് വരും തലമുറകൾക്ക് പ്രദാനം ചെയ്യാം.

അനന്തിക.എം.കെ.
1 B ജി.യു.പി.എസ് കൂടശ്ശേരി/
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം