എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/എന്നും പ്രതീക്ഷ എന്നും ജാഗ്രത

22:28, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47546 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്നും പ്രതീക്ഷ എന്നും ജാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നും പ്രതീക്ഷ എന്നും ജാഗ്രത

തകർക്കണം നാം തകർക്കണം
കൊറോണയെന്ന മഹാമാരിയെ
ജീവൻ തുടിക്കുന്ന ലോകത്തിലെത്തിയ
കൊറോണയെന്ന വൻമതിലിനെ.

തുരത്തണം നാം തുരത്തണം
പുതു നാടിനെ കൈവരിക്കാൻ
ചേർന്നു നിൽക്കണം നാം ഒന്നായി
ഓരോ ശ്വാസവും പ്രതീക്ഷയായി
നാം ഇനിയുള്ള നാളുകൾ
ജാഗ്രതയോടെ ഇരിക്കണം

ഭയമെന്ന വാക്കിനെ തന്നെ മാറ്റി നിർത്തി
ഒരോ ജീവനിലും ജാഗ്രത പുലർത്തണം
വിട്ടുകൊടുക്കരുത് നാം കൊറോണയ്ക്കായി
നമ്മുടെ ജീവനുകൾ

എന്നും പ്രതീക്ഷ എന്നും ജാഗ്രത
പുതു നാടിനായ് ചലനമുറപ്പിക്കാം
തകർക്കണം നാം തകർക്കണം
കൊറോണയെന്ന മഹാമാരിയെ
 

അനഘ സി എസ്
6A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത