എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/എന്നും പ്രതീക്ഷ എന്നും ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
എന്നും പ്രതീക്ഷ എന്നും ജാഗ്രത

തകർക്കണം നാം തകർക്കണം
കൊറോണയെന്ന മഹാമാരിയെ
ജീവൻ തുടിക്കുന്ന ലോകത്തിലെത്തിയ
കൊറോണയെന്ന വൻമതിലിനെ.

തുരത്തണം നാം തുരത്തണം
പുതു നാടിനെ കൈവരിക്കാൻ
ചേർന്നു നിൽക്കണം നാം ഒന്നായി
ഓരോ ശ്വാസവും പ്രതീക്ഷയായി
നാം ഇനിയുള്ള നാളുകൾ
ജാഗ്രതയോടെ ഇരിക്കണം

ഭയമെന്ന വാക്കിനെ തന്നെ മാറ്റി നിർത്തി
ഒരോ ജീവനിലും ജാഗ്രത പുലർത്തണം
വിട്ടുകൊടുക്കരുത് നാം കൊറോണയ്ക്കായി
നമ്മുടെ ജീവനുകൾ

എന്നും പ്രതീക്ഷ എന്നും ജാഗ്രത
പുതു നാടിനായ് ചലനമുറപ്പിക്കാം
തകർക്കണം നാം തകർക്കണം
കൊറോണയെന്ന മഹാമാരിയെ
 

അനഘ സി എസ്
6A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത