മനുഷ്യർക്കിടയിൽ
സ്പർധനയുണർത്തുന്ന
മതങ്ങളോട് എനിക്ക്
വെറുപ്പാണ് .....
നിണമണിഞ്ഞ രാഷ്ട്രീയ
പകയോട് എനിക്ക്
വെറുപ്പാണ്.....
അന്ധവിശ്വാസങ്ങളെ
നെഞ്ചിലേറ്റുന്ന
അമിതഭക്തിയോട് എനിക്ക് വെറുപ്പാണ്.....
അഗ്നിയിൽ വെന്തെരിയുന്ന
കൗമാര പ്രണയങ്ങളോട്
എനിക്ക് വെറുപ്പാണ്.....
പാറയിലേക്ക് പൈതലിനെ
ആഞ്ഞാഞ്ഞൊറിയുന്ന
മാതൃ ത്തത്തി നോട് എനിക്ക് വെറുപ്പാണ്.....
അപരാധികളെ രക്ഷപ്പെടുത്തുന്ന നീതി
വിശ്വാസങ്ങളോട് എനിക്ക്
വെറുപ്പാണ്.....