ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /തിരിച്ചറിവ്
തിരിച്ചറിവ്
രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞനണ്ണാൻ ഉച്ചത്തിൽ അമ്മയെ വിളിച്ചു .അമ്മേ.. അമ്മേ.. കുഞ്ഞൻ്റെ അമ്മ ഓടിയെത്തി. എന്താ മോനേ? എന്തു പറ്റി? അമ്മേ, നമ്മുടെ പറമ്പിലെ മൂവാണ്ടൻ മാമ്പഴങ്ങളും ചക്കപ്പഴങ്ങളും കാണാനില്ല! ഇതെല്ലാം എവിടെപ്പോയി? അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത്, ആളുകളെല്ലാം ചക്കയും മാങ്ങയും പറിച്ച് കൊണ്ട് പോകുന്നു. ഇതെന്തു പറ്റി? ഇത്രയും കാലം വേണ്ടാതിരുന്ന ചക്കയും മാങ്ങയും ഇപ്പോഴെന്തിനാണ് അവർക്ക്? അമ്മയും മകനും ആലോചനയിലായി.പെട്ടെന്നാണ് അമ്മുവിൻ്റെ അച്ഛൻ പത്രം വായിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. "ലോക്ക് ഡൗൺ കാരണം കേരളത്തിലേക്ക് പച്ചക്കറികളുടെയും മറ്റു സാധനങ്ങളുടെയും വരവ് കുറയാൻ തുടങ്ങി.ഓ... അതാണല്ലേ കാരണം , കുഞ്ഞൻ്റെ അമ്മയ്ക്ക് കാര്യം മനസ്സിലായി.വാ.. മോനെ നമുക്ക് ഭക്ഷണത്തിന് മറ്റൊരിടം കണ്ടെത്താം. അങ്ങനെ കുഞ്ഞനണ്ണാനും അമ്മയും ഭക്ഷണം തേടി മറ്റൊരിടത്തേക്ക് പുറപ്പെട്ടു. കൂട്ടരേ, കോവിഡ് 19 എന്ന ഈ മഹാമാരി ലോക ജനതയ്ക്ക് നാശം വിശക്കുനുണ്ടെങ്കിലും ചിക്കനും മീനുമില്ലെങ്കിലും നമ്മുടെ പാടത്തും പറമ്പിലുമുള്ള കുറച്ച് സാധനങ്ങൾ കൊണ്ടും നമുക്ക് ജീവിക്കാം എന്ന "തിരിച്ചറിവ് " സമൂഹത്തിന് നൽകിയ വലിയ പാഠമാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ