എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ഒരിടത്തു രാമു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു.രാമുവിന്റെ വീടിനു പുറകിൽ നല്ലൊരു തോട്ടം ഉണ്ടായിരുന്നു.ആ തോട്ടത്തിൽ കുറെ ചെടികളും പൂക്കളും വലിയ ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു .രാമുവിന്റെ കുട്ടിക്കാലത്തു മിക്കസമയവും ആ മരത്തിന്റെ അറ്റത്തിരുന്നു കളിക്കുമായിരുന്നു .അവനു വിശക്കുമ്പോൾ ആപ്പിൾ കഴിചിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾ മരം കുറെ പ്രായം ചെന്നു . രാമുവും വളർന്നു .അങ്ങനെ ആപ്പിൾ മരത്തിൽ പഴം കായ്ക്കുന്നത്‌ നിന്നു .രാമു ആ മരം മുറിക്കുവാൻ തീരുമാനിച്ചു .അവൻ വിചാരിച്ചു മരം മുറിച്ചു നല്ല വീടു പണിയാം എന്ന് .പക്ഷെ ആ മരം അവനു ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു . അവൻ അതൊന്നും ഓർക്കാതെ ആ മരം മുറിക്കുവാൻ തീരുമാനിച്ചു . ആ മരത്തിൽ ഒരുപാട് ജീവികൾ താമസിച്ചിരുന്നു . പക്ഷികൾ പ്രാണികൾ അണ്ണാൻ എന്നിവയൊക്കെ ആ മരത്തിൽ വന്നു വിശ്രമിച്ചു .രാമു മരം മുറിക്കാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും രാമുവിന്റെ ചുറ്റുംകൂടി. അവർ പറഞ്ഞു "ഈ മരം മുറിക്കരുത് നിന്റെ കൂടെ ഞങ്ങൾ കളിച്ചതല്ലേ ?ഈ മരം നിനക്ക് ഒരുപാട് ഓർമകൾ നൽകിയിട്ടുണ്ട് .ഇത് ഞങ്ങളുടെ വീടാണ് .നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്കു വീടില്ലാതാകും ."രാമു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല . തേനീച്ചകൾ ആ മരത്തിൽ ഉണ്ടായിരുന്നു .രാമു കുറച്ചു തേൻ അതിൽ നിന്ന് രുചിച്ചു നോക്കി .ആ തേനിന്റെ സ്വാദ് അവന്റെ കുട്ടികാലത്തെ ഓർമപ്പെടുത്തി .എല്ലാ ജീവികളും വേവലാതി പെട്ടു .എന്തു വിലകൊടുത്തും ഈ മരം രക്ഷിക്കണം എന്നായി .തേനീച്ച പറഞ്ഞു "നിനക്ക് എന്നും തേൻ തരാം "അണ്ണാൻ പറഞ്ഞു "നിനക്ക് എന്നും ധാന്യങ്ങൾ തരാം."പക്ഷികൾ പറഞ്ഞു "നിനക്ക് എന്നും നല്ല പാട്ടുകൾ പാടി തരാം."ഇതു കേട്ടതിനു ശേഷം രാമുവിന് തന്റെ തെറ്റ് മനസിലായി .പെട്ടന്ന് അവൻ പറഞ്ഞു "ഞാൻ ഈ മരം മുറിക്കുന്നില്ല .നിങ്ങൾക്കു എന്നും സന്തോഷമായി ഇവിടെ കഴിയാം."ഇതു കേട്ടു എല്ലാജീവികൾക്കും സന്തോഷമായി .അവർ തേനീച്ചകളോട് നന്ദി പറഞ്ഞു .അപ്പോൾ മുതൽ എല്ലാവരും വളരെ സന്തുഷ്ടരായി.രാമു ഇടക്ക് ഇടക്ക് അവർക്കു ഭക്ഷണം കൊടുക്കുവാനും തുടങ്ങി .പ്രകൃതിയിലെ എല്ലാ വസ്തുക്കളും പ്രയോജനം ഉള്ളതാണ് .ഒന്നിനെയും നശിപ്പിക്കാതിരിക്കുക .

കമ്രാൻ അക്മൽ
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ