എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും
മനുഷ്യനും പ്രകൃതിയും
കേരളമെന്നു കേട്ടാൽ ആദ്യം നാവിൽ വരുക ഇവിടുത്തെ സമൃദ്ധമായ പച്ചപ്പും ഊഷ്മളതയും ആണ്. അതുകൊണ്ടുതന്നെ ഒരു കേരളീയൻ ആയതിൽ നാം ഏവർക്കും അഭിമാനിക്കാം. മാത്രമല്ല നമ്മുടെ സംസ്ഥാനത്തിന് അല്ലെങ്കിൽ രാജ്യത്തിന്റെ സുരക്ഷാകവചമായ പ്രകൃതി വിഭവത്തിന്റെയും മറ്റും കലവറയായ പടിഞ്ഞാറ് ഭാഗത്തെ പശ്ചിമഘട്ട മലനിരകളാണ്. മാത്രമല്ല ഇന്ന് മനുഷ്യന്റെ നീച പ്രവർത്തനത്താൽ പൊറുതിമുട്ടുന്ന പ്രകൃതിയെ യാണ് നാം കാണുന്നത് . അനുമതി ഉള്ളതും ഇല്ലാത്തതുമായ ക്വാറികളും ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്നു. മലകളെയും കുന്നുകളെയും സാധാരണ ഭൂമിയുടെ ആണികൾ ആയാണ് കണക്കാക്കുന്നത്. അതായത് അവയുടെ നാശം ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതിനാൽഒക്കെ തന്നെ കുപിതനായ പ്രകൃതിയുടെ പ്രതികാരമാണ് ഇക്കഴിഞ്ഞ രണ്ടു പ്രളയങ്ങൾ ആയി നമുക്ക് സമ്മാനിച്ചത്. നമ്മളെ ഏവരെയും നടുക്കിയതാണ് കവളപ്പാറയിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഇതിൽ നഷ്ടപ്പെട്ടത് എത്രയോ ആളുകളുടെ ജീവൻ ആണ് കവളപ്പാറ നമുക്കറിയാം നിലമ്പൂരിലാണ്. നിലമ്പൂർ മുമ്പ് കാലങ്ങളിൽ മുളകൾ കൊണ്ട് സമൃദ്ധമായിരുന്നു. മാത്രമോ നിലംപ എന്ന വാക്കിനർത്ഥം മുള എന്നാണ്. എന്നാൽ ജനവാസം തുടങ്ങിയതോടെ മുളങ്കാടുകൾ നശിപ്പിക്കപ്പെട്ടു. മണ്ണും പാറയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് ഒരു പ്രകൃതിദത്ത പശകൊണ്ടാണ്. ഇതിനു സഹായിച്ചിരുന്നത് മുളകൾ ആയിരുന്നു. മുളകൾ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ട പ്പോൾ അതിന്റെ നിലനിൽപ്പ് ഗുരുതരമായി. മഴ പെയ്തു വെള്ളം ഇറങ്ങിയതോടെ പാറകൾ കുതിർന്നു. അത് താഴോട്ടു വീഴുകയും ചെയ്തു. മനുഷ്യൻ തന്നെയാണ് പ്രകൃതിയുടെ കാലൻ ആയത്
|