ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ആഘോഷങ്ങളില്ലാത്ത അവധിക്കാലം.

19:25, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആഘോഷങ്ങളില്ലാത്ത അവധിക്കാലം.

വേനലവധി എന്നു കേട്ടാൽ ആദ്യം മനസ്സിൽ ഓടി വരുന്നത് കൂട്ടുകാരോടൊപ്പം കളിച്ചു നടന്നും ഊഞ്ഞാലാടിയും മാങ്ങ പറിച്ചും, ബന്ധുവീടുകളിൽ വിരുന്നു പോകലും എല്ലാമായിരുന്നു.എന്നാൽ ഈ വേനലവധിയും സ്കൂൾ അടക്കലും എല്ലാം എൻ്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.ടീച്ചറോട് കിന്നാരം പറഞ്ഞും കൂട്ടുകാരോടൊപ്പം കളിച്ചും എനിക്ക് കൊതി തീർന്നില്ല. അപ്പോഴേക്കും വന്നു കൊറോണ എന്ന മഹാമാരി.ലക്ഷക്കണക്കിനാളുകളുടെ ജീവൻ കവർന്നെടുത്തു ഈ മഹാമാരി. കണ്ണു നനയിപ്പിക്കും വിധമുള്ള നൊമ്പരക്കാഴ്ച ലോകമെങ്ങും കണ്ടു.

കണ്ണിൽ കാണാൻ പറ്റാത്ത വൈറസാണ് കൊറോണ .എന്നാൽ അത് മനുഷ്യ ശരീരത്തിൽ കയറിപ്പറ്റിയാൽ മഹാവിപത്താണ്. കൊറോണയേ... നീ ഈ ലോകത്ത് നിന്ന് പോ. ഞങ്ങൾക്ക് പഠിക്കണം. ഞങ്ങൾക്ക് ആരേയും പേടിക്കാതെ ജീവിക്കണം.മുറ്റത്തിറങ്ങി കളിക്കണം. ടീച്ചർമാരെ കാണണം.പoനമുള്ള കളികളുള്ള ആഘോഷങ്ങളുള്ള, ഭംഗിയുള്ള ഈ ലോകത്ത് ഞങ്ങൾക്ക് ജീവിക്കണം

ഫാത്തിമ. ഷിഫ.എം.എം
2D GMLPS CHERUMUKKU
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം