ചിറ്റടി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്

പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്
<story>

മനുഷ്യജീവിതത്തെ പിടിച്ചുലച്ച നിരവധി പ്രശ്നങ്ങൾ സഹിച്ചാണ് നാം ഇക്കാലത്ത് ജീവിക്കുന്നത്<
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ഫിനിക്സ്പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്<
നിപ്പയും പ്രളയവും ഓഖിയും തകർത്താടിയ ഈ മണ്ണിലേയ്ക് മറ്റൊരതിഥി എത്തിച്ചേർന്നിരിക്കുകയാണ് കൊറോണ വൈറസ്<
വൈറസ് മരണമെല്ലാം നമുക്ക് വെറും കേട്ടുകേൾവി മാത്രമായിരുന്ന കാലമുണ്ടായിരുന്നു<
എന്നാൽ ഇന്ന് ഏതാനും മിനിറ്റ്കൾക്കുള്ളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയാണീ മഹാമാരി<
നവജാത ശിശുക്കളെപ്പോലും മരണത്തിന്റെ കുപ്പായമണിഞ്ഞ കൊറോണ തട്ടിയെടുത്തു<
200ഓളം രാജ്യങ്ങളെ മൊത്തമായി വിഴുങ്ങിയ ഈ മഹാവ്യാധിയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്

നമ്മുടെ സർക്കാർ,ആശുപത്രി ജീവനക്കാർ,മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവരോടുള്ള നന്ദി പറഞ്ഞുതീർക്കാനാകില്ല<
വഴിയരികിലെ സഹജീവികളെപ്പോലും ഊട്ടാൻ മറക്കാത്ത നമ്മൾ ലോകത്തിനുതന്നെ മികച്ച മാതൃകയാണ്<
എങ്കിലും നമ്മുടെ നാട്ടിലുമുണ്ട് ചില മനുഷ്യർ സർക്കാരിനെയും പോലീസിനെയും രോഗലക്ഷണങ്ങളെയും അവഗണിച്ച് ഇറങ്ങിനടക്കുന്നവർ<
നിർദ്ദേശങ്ങൾ പാലിക്കുന്ന ഓരോ പാവപ്പെട്ടവന്റെയും നെഞ്ചത്തുകൂടിയാണിവർ നടക്കുന്നത്

ലോക്ക്ഡൗൺ അനുസരിച്ച് വീട്ടിലിരിക്കുകയാണ് നാം ചെയ്യേണ്ടത്<
അവനവനുവേണ്ടിമാത്രമല്ല സമൂഹത്തിനുവേണ്ടിക്കൂടിയാണിത്<
നിപയും ഓഖിയും പ്രളയവും അതിജീവിച്ച നാം ആത്മവിശ്വാസത്തോടെ ഇതും നേരിടണം<
നമുക്ക് സമൂഹത്തോടുള്ള കടമ മനസ്സിലാക്കി പ്രവർത്തിക്കേണ്ട സമയമാണിത്

വർഷ ബാബു
4 A ചിറ്റടി എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം