സ്നേഹമാം നൂലിൽ കോർത്തിണങ്ങിയ നീർമണിമുത്തുകളാം നമ്മളിൽ അപരിചിതമാം മഹാമാരി പെയ്തിറങ്ങിയപ്പോൾ സൗഹൃദമാം ബന്ധങ്ങളിൽ ഒരൽപം അകൽച്ചയാം വർണ്ണക്കുട ചൂടി ഇന്നിതാ നാം കൈകോർത്തിണങ്ങുന്നു ആശങ്കകൾ ബാക്കിയിരിക്കെ വർണ്ണപ്പകിട്ടിൻ മഴവില്ലായ് പെയ്തിറക്കാം ഈ മഹാമാരിയെ നമുക്കൊന്നിച്ച്....