ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അമ്മതൻ ലാളനയേറ്റു ഞാൻ നിൽക്കവേ പുഞ്ചിരി തൂകി മൊഴിഞ്ഞമ്മതൻ വാക്കുകൾ. സ്നേഹിക്കുക ഭൂമിയെന്ന പോറ്റമ്മയെ- നമിക്കുക നീ നിശ്വാസമുള്ള നാൾ മഴയും, വെയിലും, ഋതുക്കളും നൽകി നിൻ.. ജീവിതപാത പടുത്തുയർത്തിയവൾ നിൻ സ്നേഹകർമങ്ങളേകിടുക. നിൻ മൃദുലാളന നൽകിടുക. മർത്ഥ്യരാം നമ്മൾ പാകുന്ന- ഉഗ്ര കർമ്മങ്ങളാം വിഷവിത്തുകളും. കാലമാം ചക്രത്തിൽ മാനവനേൽക്കുന്നു- അവനായി നൽകിയ കർമ്മഫലങ്ങളാൽ.....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത