ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ താക്കോൽ
പ്രകൃതിയുടെ താക്കോൽ
പണ്ട് പണ്ട് ദൂരെ ഒരു ഗ്രാമമുണ്ടായിരുന്നു. ഗ്രാമത്തിന് ഭംഗിയെന്ന പോലെ മനോഹരമായ ഒരു മലയും.മലയിൽ നിന്നും ഗ്രാമത്തെ തഴുകി മനോഹരമായി പുഴയൊഴുകി മലയിൽ നിറയെ മരങ്ങളും പൂക്കളും പൂമ്പാറ്റകളും മാനും മയിലും പക്ഷികളും പാറിക്കളിച്ചു.ഒരു ദിവസം പട്ടണത്തിൽ നിന്നും കുറേ ആളുകൾ മലയിലെത്തി അവിടെ വീടുകളും മറ്റും വെക്കാൻ ആരംഭിച്ചു.മരങ്ങൾ മുറിച്ചു.ചെടികളും പൂക്കളും നശിപ്പിച്ചു.മരങ്ങൾക്ക് പകരം അവിടെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു.മാനും മയിലും ഓടിയൊളിച്ചു. ക്രമേണ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പുഴയിലൂടെ ഒഴുകി ഗ്രാമവാസികൾ നിത്യ രോഗികളായി മാറി.ഒരു ദിവസം അവിടെ ഭയങ്കര മഴ പെയ്തു.മഴ മൂന്ന് ദിവസം നീണ്ടുനിന്നു. വെള്ളമുയർന്ന് പ്രളയമായി.മലയിടിഞ്ഞ് നിരവധി വീടുകൾ തകർന്നു.ഇതൊരു പാഠമാണ്. ഈ കാട് നശിപ്പിച്ചില്ലെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു.നമ്മളൊരിക്കലും നമ്മുടെ പ്രകൃതിയെ നശിപ്പിക്കരുത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |