എ.യു.പി.എസ് ചന്തക്കുന്ന്/അക്ഷരവൃക്ഷം/കവിത 1

Schoolwiki സംരംഭത്തിൽ നിന്ന്
കിരീടം ഒരു മഹാമാരി


കിരീടം ഒരു മഹാമാരി
കിരീടം എന്നൊരു മഹാമാരിയത്രേ
പിന്നെയും അതിനു പേരിട്ടു ശാസ്ത്രം
കോവിഡാണത്രെ കോവിഡ്
നമ്പറുമിട്ടു വിളിച്ചു ആ കീടത്തെ
പത്തൊൻപത്കാരൻ കോവിടെന്ന്‌
ഈ നമ്പറുകാരനെ ലോകം ഭയക്കുന്നു
ഇത്തിരിപ്പോന്നൊരു നമ്പറുകാരനെ
മുഖാവരണമണിഞ്ഞും കയ്യുറ ധരിച്ചും
കൈ കഴുകിയും തുരത്താൻ ശ്രമിക്കുന്നു
എത്ര ശ്രമിച്ചിട്ടും പെരുകി കയറുന്ന
കുഞ്ഞനെ തുരത്താൻ ലോകത്തിനാവുമോ...
പ്രത്യാശയോടെ പ്രതീക്ഷയോടെ
പ്രാർത്ഥനയോടെ നല്ല നാളേക്കായ്....
 

Diya Fathima
6 B എ യു പി സ്കൂൾ ചന്തക്കുന്ന്
നിലമ്പുർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
മലപ്പുറം