ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മഹാവിപത്ത്

13:46, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവിപത്ത്

സുന്ദരമീ ലോകത്തെ വരിഞ്ഞുമുറുക്കുവാനായ്
 എന്തിനു വന്നു നീ കൊ റോണയായ്
ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി :
ഭീകരനാകുന്ന വിനാശകാരി
മനുഷ്യനെ തുടച്ചു നീക്കും മഹാമാരി
മറന്നതെല്ലാം സ്മരിച്ചിടാൻ വേണ്ടി
മരണം മുന്നിലായ് കാണുന്നു.
പാഠം പഠിക്കാത്ത മനുഷ്യൻ്റെ ചിന്തകൾ
പാകപ്പെടുത്തുവാൻ വന്ന അടയാളമേ
ഭീതി പടർത്തുവാൻ വീണ്ടുമൊരു മഹാമാരി
തുരത്തണം നമുക്ക് ഒറ്റക്കെട്ടായ്
കരിച്ച് കളയണം ഈ മഹാവിപത്തിനെ
തുണക്കണം എൻ്റെ നാഥാ
കാത്തിടേണം നമ്മുടെ ലോകത്തിനെ

നജ ഫാത്തിമ .വി .പി
2. ഡി ജി.എം.എൽ.പി.എസ്. ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത