ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/ പ്രസംഗം

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt lps kannanakuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രസംഗം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രസംഗം


 മാന്യസദസ്സിന്‌ വന്ദനം,
 ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് കൊറോണ എന്ന മഹാമാരിയെ പറ്റിയാണ്.
 ഈ അവധിക്കാലത്ത് കൊറോണ എന്ന മഹാമാരി വന്നതോടെ എത്രെയോ പേരാണ് മരിക്കുന്നത്. മാത്രമല്ല ലോക്ക്‌ഡൗൺ കാരണം ആർക്കും പുറത്തിറങ്ങാൻ പറ്റില്ല. വിദേശത്തുള്ളവർക്കു നാട്ടിലേക്ക് വരാൻ സാധിക്കുന്നില്ല. ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ആദ്യമായി ഉത്ഭവിച്ചത്. പിന്നീടത് മറ്റുള്ള രാജ്യങ്ങളിലേക്കും പടർന്നു കയറി. ലോകത്തു കൊറോണ മൂലം 2 ലക്ഷത്തിലധികം ആളുകൾ മരിച്ചു. ഇന്ത്യയിൽ മരണം 826- ആയി. കൊറോണ എന്ന രോഗത്തെ പ്രതിരോധിക്കുവാൻ വേണ്ടി ചില തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നാം ഓരോരുത്തരും പാലിക്കണം. കൈകൾ നല്ലവണ്ണം കഴുകണം. അത്യാവശ്യ കാരണങ്ങൾക്കു മാത്രമേ വെളിയിൽ പോകാവൂ. പോകുമ്പോൾ മാസ്കുകൾ ധരിക്കണം. അതുപോലെ ആൾക്കാരിൽ നിന്നും നിശ്ചിത അകലം പാലിക്കണം. ഇങ്ങനെയൊക്കെ ചെയ്‌താൽ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാം. നമുക്ക് ഒത്തുചേർന്നു അതിനായി പരിശ്രമിക്കാം. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്. ഈ വൈറസിനെതിരേ പോരാടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും പോലീസ്‌കാർക്കും നന്ദി അറിയിച്ചു വാക്കുകൾ ചുരുക്കുന്നു. നന്ദി. നമസ്കാരം.
 

ഹർഷ ബി
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
പ്രസംഗം