ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/അക്ഷരവൃക്ഷം/ തടയാം കൊറോണയെ നമ്മിൽ നിന്നും നമ്മിലേക്കും (കവിത)

11:24, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടയാം കൊറോണയെ നമ്മിൽ നിന്നും ,നമ്മിലേക്കും

ഒന്നിക്കണം നമ്മളൊന്നിക്കണം
ജാഗ്രതയോടെയിരുന്നിടണം
കൊറോണയെന്നൊരു വൈറസിനെ
തുരത്തിയോടിക്കുവാനൊന്നിക്കണം
സോപ്പിട്ട് വൃത്തിയിൽ കൈ കഴുകൂ
വ്യക്തി ശുചിത്വമുറപ്പു വരുത്തൂ
പോവരുതേ പുറത്താരുമേ നിങ്ങൾ
തൂവാല, മാസ്കോ ധരിച്ചിടാതെ
തുമ്മൽ ,ചുമക്കുന്ന നേരങ്ങളിൽ
വായ പൊത്തീടൂ തൂവാലയാൽ
കൈ കോർത്തു ചേർത്തു പിടിക്കൽ, സ്പർശനം
ആലിംഗനം ഹസ്തദാനവും മറ്റും
തൽക്കാലമൊന്നുമേ വേണ്ടെന്നു വെക്കൂ
ജാഗ്രതയോടെയിരിക്കൂ കൂട്ടരെ
നല്ലൊരു അകലത്തിൽ നിന്നു കൊണ്ടേ
നിറവേറ്റിടൂ ആവശ്യം മാത്രം പരസ്പരം
സുരക്ഷിതം വീടിൻ്റെ യകമാണ് സോദരെ
പുറത്തിറങ്ങീടല്ലെ കൂട്ടരെ നിങ്ങൾ
ഒന്നിച്ചു നിന്നാൽ തുരത്താം നമുക്കീ
കൊറോണയെന്ന മഹാമാരിയെ
ഒന്നിക്കണം നമ്മളൊന്നിക്കണം
ജാഗ്രതയോടെയിരുന്നീടണം

മുഹമ്മദ് സിറാജ്
10 B ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപ്രി
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത