ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/സംരക്ഷിക്കൂ നമ്മുടെ സ്വന്തം ആരോഗ്യത്തെ..

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംരക്ഷിക്കൂ നമ്മുടെ സ്വന്തം ആരോഗ്യത്തെ

ശരൺ അവന്റെ അച്ഛന്റെയും അമ്മയുടെയും ഏകമകനായിരുന്നു. അവൻ സ്കൂളിൽ പഠനത്തിൽ വളരെയധികം മികവ് പുലർത്തിയിരുന്നു. അഞ്ചാം ക്ലാസ്സിൽ ആയിരുന്നു അവന്റെ പഠനം. വ്യായാമം വളരെയധികം ഇഷ്ടമുള്ള ഒരു കളിയായാണ് അവൻ കണ്ടിരുന്നത്.എല്ലാ ദിവസവും രാവിലെ ഉണർന്ന് അവൻ വ്യായാമം തുടരും. അത് ഒന്നുരണ്ടു മണിക്കൂർ ദിവസേന അവൻ ചെയ്യുമായിരുന്നു.അതുകൊണ്ടുതന്നെ അവന്ന് നല്ല ആരോഗ്യമായിരുന്നു.അവൻ പഠനത്തിൽ മികവ് പുലർത്തിയതുകൊണ്ടുതന്നെ അവന്റെ മാമൻ ഞാൻ നിനക്ക് മൊബൈൽ വാങ്ങിത്തരാം എന്ന് പറഞ്ഞിരുന്നു. അത് ആഗസ്റ്റ് മാസം ആയിരുന്നു. ആദ്യമാദ്യം അവന്ന് മൊബൈലിൽ താല്പര്യം ഇല്ലായിരുന്നു. പിന്നെപ്പിന്നെ അതിലെ കളികളും മറ്റും എല്ലാം തന്നെ അവനെ ആകർഷിച്ചു. പിന്നെപ്പിന്നെ അവന്റെ വ്യായാമം കുറഞ്ഞു. അവൻ പഠനത്തിൽ തീരെ പിന്നിലായി ദിവസങ്ങൾ കഴിഞ്ഞു. ക്ലാസ്സിൽപഠിക്കാത്ത കുട്ടികളിൽ പിന്നെ അവനെയും എണ്ണപ്പെട്ടു

മൂഹമ്മദ് ഷാനിദ്
10A ജി എച്ച് എസ് എസ് ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ