ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുഞ്ഞേ നിൻ മിഴി നിറഞ്ഞതെന്തേ.. ധാത്രിതൻ മടിയിൽ കിടക്കാൻ കഴിയാത്ത വേദന നിന്നിലൊരു രാഗമായി കഴിയുന്നോ... അമ്മയാം ഭൂമിതൻ അസ്ഥികൂടങ്ങൾ ഒന്നൊന്നായി നശിച്ചു പോകുന്നു മനുഷ്യൻ തൻ ഹൃദയത്തിൽ കരടായി വരികയാൽ ആസ്വദിക്കാനോ കഴിയത്തൊരവസ്ഥയിൽ.. കുഞ്ഞേ നിന്മിഴിയിൽ സ്ഫുരണമായ് തുള്ളികൾ നഷ്ടമായി നിന്നിൽ നിന്നകന്നു പോകുന്നു.... ചതിക്കുമീ മനുഷ്യന്റെ അക്രമങ്ങൾ നാം പൊഴിയുന്ന ഇല പോലെ കുറച്ചിരിക്കാം... അതുവരെ കുഞ്ഞേ നീ കൊതിക്കരുത് നിദ്രയിലാർന്നു കിടക്കരുത് നന്മതൻ സ്ഫുരണമായ് കൈവെള്ളയിൽ അടുക്കി വയ്ക്കാനോ ശ്രമിക്കരുത് പൊരുതാം നമുക്കൊന്നായി കുഞ്ഞേ നീ നിൻ മിഴിയിലെ രക്തം വാർത്തിടല്ലേ.....
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത