കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹാർദം

പരിസ്ഥിതി സൗഹാർദം

പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം.തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കു പരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർഥത്തിൽ മോഷണം തന്നെയാണ് . പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. വൻ തോതിലുള്ള ഉൽപാദനത്തിന് 'വൻ തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി .ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും എന്നത് നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദിത്വത്തിന് ഭാഗമാണ്.

സഞ്ജന രാമചന്ദ്രൻ
9B [[കെ. എം. വി. എച്ച്. എസ്. എസ്. കൊഡക്കാട്ട്|]]
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം