ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ ആകാംക്ഷയുടെയും ആവേശത്തിന്റെയും ലോക്ക്ഡൌൺ കാലം
ആകാംക്ഷയുടെയും ആവേശത്തിന്റെയും ലോക്ക്ഡൌൺ കാലം
വീടിനുള്ളിൽ ഒരു ദിവസം ഇരുന്നാൽ തന്നെ നമുക്ക് എത്ര മാത്രം മടുക്കും. എന്നിട്ടിപ്പോൾ ഒന്നരമസമായി പൂർണമായും വീട്ടിൽ കഴിയുന്നത്. പുറത്തിറങ്ങിയാൽ മാസ്കും കയ് ഉറയും ഇട്ട് പോലീസുകാർ. പത്രത്തിൽ മുൻ പേജിൽ തന്നെ കൊറോണ മരണവും രോഗവിവരവും. T. V. യിലും താരം covid തന്നെ. എന്തിന് ദിവസവും ഓരോ രാജ്യവും എന്ന പോലെ മറ്റു രാജ്യങ്ങളിൽ സന്ദർശിക്കാൻ പോകുന്ന നമ്മുടെ പ്രധാനമന്ത്രി വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ട് ഒന്നര മാസമായി. പ്രാർത്ഥനകളും ആരാധന കർമങ്ങളും നിലച്ച പള്ളികളും അമ്പലങ്ങളും. ആളൊഴിഞ്ഞ റോഡ്. ഷട്ടറുകൾ അടച്ചിട്ട kadakal. ഇതെല്ലാം ഒരു ഭാഗത്തു. മറു ഭാഗത് ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന കാരുണ്യത്തിന്റെ കനലായ ഡോക്ടർമാറും നേഴ്സ്മാറും മറ്റു ആരോഗ്യപ്രവർത്തകരും. ജീവന് വേണ്ടി പിടയുന്ന അവശയായ ശരീരങ്ങൾ ഓരോ സെക്കന്റ്‌ഉം തള്ളി നീക്കുന്നു. അമ്മയുടെയും അച്ഛന്റെയും അടുത് പോകാൻ വേണ്ടി വാശി പിടിക്കുന്ന കുഞ്ഞുങ്ങൾ. അവരെ ആശ്വസിപ്പിക്കുന്ന വീട്ടുകാർ. മക്കളെ അവസാനമായി ഒരു നോക്ക് കാണാൻ വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുന്ന വൃദ്ധ ജനങ്ങൾ. ഇത്രയേറെ സങ്കട കഥകൾ ഉണ്ടെങ്കിലും ഇതിനിടയിലും പല സന്തോഷങ്ങളും ഉണ്ട്. മൊബൈൽ ഫോണിലും ടീവിയിലും വീഡിയോ ഗെയിമിലും ശ്രദ്ധിച്ചു കൊണ്ടു ഭക്ഷണം കഴിക്കുന്ന കാഴ്ച ഇപ്പോൾ പഴങ്കഥ ആയിരിക്കുന്നു. അയൽവാസികൾ കൊടുത്തും വാങ്ങിയും സൗഹൃദ ബന്ധങ്ങൾ പുതുക്കുന്നു.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |