അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ ....
എൻ്റെ വീടിൻ്റെ മുറ്റത്തെ
പേര മരത്തിൽ ചാടി കളിക്കും
അണ്ണാറക്കണ്ണാ ...
പേര മരത്തിൽ ചാടി കളിക്കും
അണ്ണാറക്കണ്ണാ ...
എൻ്റെ പേര മരത്തിൽ
എനിക്കായി കായ്ച്ച
പേരക്ക തിന്നാൻ വന്നതാണോ ?
വീട്ടിലിരിക്കും നേരത്തെന്നുടെ
കൂടെ കളിക്കാൻ വന്നതാണോ?
കുറുമ്പ് കാട്ടും എന്നനിയൻ
നിന്നെ കണ്ടാൽ കല്ലെറിയും സൂക്ഷിച്ചോ ...
അസ്‌നാ ഫാത്തിമ
3 A താജ് എൽ പി സ്‌കൂൾ പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത