പോരാടുവാൻ നേരമായി കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്ക് ഈ ദുരന്തത്തി - നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം അല്പകാലം നാമകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതാെരു ജീവനല്ല ഒരു ജനതയെ തന്നെയല്ലേ ? ... ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോകനന്മയ്ക്കക്കു വേണ്ടി......
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത