ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ കോവിഡ് 19

20:34, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കൊറോണ എന്ന രോഗം പടരുന്നതിനാൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്. എങ്ങും ലോക്ക് ഡൗൺ. ഒട്ടനവധി ആളുകൾ മരണത്തിൽ അടിമപ്പെടുന്നു. പുറത്തു പോകണമെങ്കിൽ മാസ്ക് വേണം. എനിക്കും മാസ്ക് വേണം. ഞാൻ അമ്മയോട് പറഞ്ഞു. എന്റെ കയ്യിൽ ഇല്ല ചേട്ടനോട് പറയൂ. ജോലിക്കൊന്നും പോകാത്തതിനാൽ കാശു കുറവാണ്. അപ്പോഴാണ് കിറ്റുമായി പലരും എത്തുന്നത്. അതിൽ ഒരു വിധം എല്ലാ സാധനങ്ങളും ഉണ്ട്. എനിക്ക് സന്തോഷമായി. അപ്പോൾ അമ്മയുടെ ഉപദേശം. എല്ലാം കരുതി ചെലവാക്കണം. ഭക്ഷണം ആവശ്യത്തിനു മാത്രം ഉപയോഗിക്കണം. വെറുതെ കളയരുത്. നാം എത്ര നന്നായി കഴിഞ്ഞവ രാ. ഭക്ഷണത്തിന്റെ വില പോലും അറിഞ്ഞിരുന്നില്ല. കൊറോണാ കാലം ഓരോന്ന്ന്റെ വിലയും നമ്മെ പഠിപ്പിച്ചു.

ഷാമിലഷെറിൻ. കെ
3A ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ