എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ചുലച്ച ഒരു മഹാമാരി
ലോകത്തെ പിടിച്ചുലച്ച ഒരു മഹാമാരി
2019 -ഡിസംബറിലാണ് covid 19 എന്ന മഹാമാരി ചൈനയിലെ വുഹാനിൽ തുടക്കമിട്ടത്. ഇത് അവിടെ നിരവധി പേരുടെ ജീവൻ വിഴുങ്ങി കളഞ്ഞു പിന്നീട് ലോകത്തിന്റെ എല്ലാ ദിക്കിലും എത്തിതുട ങ്ങി. സമ്പന്ന രാഷ്ട്രങ്ങളാ യാ അമേരിക്ക, ലണ്ടൻ ഇറ്റലി എന്നിവിടങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഇത് എത്തി തുടങ്ങി. അവിടെ എല്ലാം നിരവധി പേരാണ് മരിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളവും ഇതിന്റെ പിടിയി ലാണ്. സ്കൂളുകൾ, കോളേജുകൾ, തുടങ്ങി എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. പൊതുഗതാഗതം, വിമാന സർവീസുകൾ, റെയിൽ വെ, കടകമ്പോളങ്ങൾ തുടങ്ങി എല്ലാ മേഖലകളും അടഞ്ഞു കിടക്കുകയാണ് S.S.L.C,വാർഷികപരീക്ഷകൾ ഒന്നും തന്നെ നടന്നില്ല ആരോഗ്യപ്രവർത്തക രുടെ കൂട്ടായപ്രവർത്തനവും ഇടപെടലും നിമിത്തം ഒരു പരിധി വരെ തടഞ്ഞു നിർത്താൻ കഴിഞ്ഞു. ലോക്ക് ഡൌൺ എന്ന ഒന്നിലേക്ക് നമ്മൾ എത്തി ചേർന്നു. ഈ രോഗത്തിന് കാരണമായ വൈറസ് എങ്ങനെ വന്നു എന്ന് ആർക്കും ഒരു പിടിയും ഇല്ല. എന്നിട്ടും ഈ രോഗത്തോട് നമ്മൾ ഒന്നിച്ചു നിന്ന് പൊരുതുകയാണ് സമ്പർക്കം ഇല്ലാതാക്കലും കൈ കഴുകലും, മാസ്ക്, ധരിക്കലും ആണ് ഇത് തടഞ്ഞു നിർത്താൻ ഉള്ള പോം വഴികൾ. ഹാൻഡ് വാഷ്, സാനിറ്ററൈസ്, ബ്ലീചിങ്ങ് പൌഡർ എന്നിങ്ങനെ ഉള്ള ആണുനാശിനികൾ ഉപയോഗിക്കുക. ഇടയ്ക്കിടെ സോപ്പും വെള്ളവും കൊണ്ട് കൈ കഴുകുക. കണ്ണിലും, മൂക്കിലും, വായിലും സ്പർശിക്കാതെ ഇരിക്കുക. •പേടിയല്ല ജാഗ്രതയാണ് വേണ്ടത്.
|