മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/വിദ്യാലയത്തിൻ ഓർമ്മകൾ

14:10, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) (' {{Box...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വിദ്യാലയത്തിൻ ഓർമ്മകൾ


     
വിദ്യാലയത്തിൻ ഓർമ്മകൾ

നാല് ചുമരുകൾക്കുള്ളിൽ
ഒതുങ്ങുന്നവയല്ലെൻ വിദ്യാലയത്തിൻ ഓർമ്മകൾ.....
ബാല്യകാലവും യൗവ്വനവും നിറമണിയിച്ച ഓർമ്മകൾ
സമ്മാനിച്ചോരെൻ വിദ്യാലയം കൂട്ടുകൾ കൂടി, പാട്ടുകൾ പാടി
കൂട്ടുകാരിൻ കൈ കോർത്തിണക്കി ഒന്നായി തീർത്ത നാളുകൾ
ഇന്ന് ഓർമ്മകൾ
ഒരിക്കൽ കൂടി വന്നിരുന്നെങ്കിൽ എന്ന് കൊതിച്ച ഇന്നെലകൾ
ബാല്യത്തിനും യൗവ്വനത്തിന്നും തീ പിടിപ്പിച്ച ഓർമ്മകൾ
ചിലങ്ക കെട്ടിയാടിടുന്നു
ആ വിദ്യാലയത്തിൻ തൂണുകളിൽ
ഒരിക്കൽ കൂടി വന്നിരുന്നെങ്കിൽ
ആ ഓർമ്മയിൻ ഇന്നലെകൾ
എന്ന് കൊതിച്ചീടുന്നു ഒരായിരം വട്ടം



എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര.


കെസിയ ആൻ തോമസ്സ്
12 എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത