ഏകയായ് ഞാനീ വഴിത്താരയിൽ
നിൽക്കുമ്പോൾ ഓർത്തു പോകുന്നു
ഞാനാ പോയ ബാല്യകാലം
പിരിഞ്ഞു പോയൊരാ കൂട്ടുകളും
കഴിഞ്ഞു പോയൊരാ കാലവും
ഓരോ മിഴിനീർത്തുള്ളിയും ഓർമ്മപ്പെടുത്തുന്നു
എൻ്റെ യാപ്പോയ നല്ല കാലം
പുഞ്ചിരിയാൽ വിടർന്ന ചുണ്ടുകളി താ മിഴി മാരിയിൽ
വാടിത്തളർന്നു
ബാല്യകൗമാര യൗവ്വന കാലങ്ങൾക്കൊടുവിൽ
വാർദ്ധക്യകാലത്തും ഈ ഏകാന്തതയെന്നെ പിന്തുടരുമോ?
മിഴിനീർ വറ്റിയ മിഴികൾ
ഇന്നിതാ
എന്നെ ഓർമ്മപ്പെടുത്തുന്നു
ആ പോയ കാലത്തിൽ
ഓരോ കണ്ണീരിലും എന്നെ യാശ്വസിപ്പിച്ച എൻ്റെയമ്മ-
തൻ മാതൃത്വം