ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/അക്ഷരവൃക്ഷം/അതിജീവിക്കും ഇതും നമ്മൾ

12:31, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Solly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കും ഇതും നമ്മൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കും ഇതും നമ്മൾ

ദൈവത്തിൻ സ്വന്തം നാടായ കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രളയം പോലുള്ള മഹാമാരികൾ നമ്മൾ കേരളീയർ അനുഭവിച്ചു ദൈര്യത്തോടെ അതിനെ അതിജീവിച്ചു, എന്നാൽ ഇന്ന് പ്രളയത്തിനേക്കാൾ ഭയങ്കരമായ ഒന്ന് കേരളത്തിൽ പടർന്നു പിടിച്ചിരിക്കുകയാണ് ചൈനയിൽ നിന്നുത്ഭവിച്ച കൊറോണ എന്ന വൈറസ് .കേരത്തെ മാത്രമല്ല ലോകം മുഴുവൻ അത് പടർന്നു പിടിച്ചു. ലോകത്തിൽ ജനസംഖ്യയിൽ ഒന്നാമതായിരുന്ന ചൈനയിൽ ഇന്നെത്തെ കണക്കു നോക്കിയാൽ തുഛം. കൊറോണ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് , മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കു പടരുന്ന ഒരു രോഗമാണ് . ചൈനയിൽ പടർന്നു പിടിക്കുന്നതിൽ വലിയ ആശ്ചര്യമൊന്നുമില്ല കാരണം അവരുടെ ഭക്ഷണരിതി അങ്ങെനെയാണ് . സമ്പർക്കം വഴി വന്നതുമൂലമാണ് ഇന്ന് ലോകം ഒട്ടാകെ പടർന്നത് . പ്രതിരോതശേഷിയില്ലാത്തവർക്ക് പെട്ടെന്ന് ഇത് പിടിപെടും .

മറ്റു രാജ്യങ്ങളെ വച്ചു നോക്കുമ്പോൾ ഇന്ത്യ വ്യത്യസ്തമായി. കൊറോണയെ തടയുന്നതിനായി നമ്മുടെ കേന്ദ്ര സർക്കാ‍ർ ഒട്ടനവതി കാര്യങ്ങൾ ചെയ്തു .കേരള സർക്കാരും അതുപോലെ തന്നെ കൊറോണയെ തടയാൻ നിരവതി മാർഗങ്ങൾ തിരഞ്ഞെടുത്തു . കേന്ദ്രസർക്കാരിൻെ്റ നിർദേശം ഇന്ത്യ മുഴുവൻ ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു .പുറത്തിറങ്ങാതെ വീട്ടിൽ തന്നെയായിയിരുന്നു ഓരോ ജനങ്ങളും.വീടും വീട്ടുകാര്യവും ശ്രദ്ധിക്കാൻ സമയമില്ലാതിരുന്ന എല്ലാവർക്കും ആവശുത്തിലതികം സമയം ലഭിച്ചു.അകത്തിരിന്നു അകം വൃത്തിയാക്കാനും പരിസ്ഥിതി ശുചിയാക്കാനും ആളുകൾക്കു കഴിഞ്ഞിട്ടുണ്ടാവണം ഈ കാലയളവിൽ . മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളം വളരെ വ്യത്യമായി , ക്വാറൻീനിൽ കഴിയുന്നവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും സ‍ർക്കാരിൻെ്റ വക ഭക്ഷണം എത്തിക്കാൻ ഒട്ടനവധി കമ്യൂണിറ്റി കിച്ചനുകളും പ്രവർത്തിച്ചു. അതിന് സഹായമായി കുറേ നല്ല മനുഷ്യരും തയ്യാറായി. സാമൂഹികാകലം പാലിച്ചും, കൈകളും ശരീരവും ശുചിയായി സൂക്ഷിച്ചും കോവിഡിനെ പ്രതിരോതിച്ച് നിർത്താം.എന്നാൽ പരിസ്ഥിതി കൂടി ശുചിയായിരുന്നാലെ അതിനെ തടയാൻ സാധിക്കൂ.

കേരളത്തിൻെ്റ ഇപ്പോഴത്തെ അവസ്ഥ ആശ്വാസനീയമാണ് . എങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ഇതു വിട്ടുമാറാത്തതു കൊണ്ട് പത്തൊൻപതു ദിവസം കൂടി ലോക്ഡൗൺ നീട്ടിയിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളിൽ ചെയ്യാതിരുന്ന കാര്യങ്ങൾ ഈ സമയത്ത് ചെയ്യാം . കുട്ടികൾക്കായായാലും മുതിർന്നവർക്കായാലും ചെയ്യാവുന്ന ഒട്ടനവധി കാര്യങ്ങൾ ഉണ്ട് . അത്തരം കാര്യങ്ങൾ ചെയ്ത് വീട്ടിൽ വെറുതെ ഇരുന്ന് സമയം കളയാതെ ഇൗ കിട്ടിയിരിക്കുന്നസമയം നല്ലതിനായി ഉപയോഗിക്കാം . ലോകത്തുള്ള എല്ലാ രോഗഭാധിതർക്കും വേണ്ടി പ്രാർത്തിക്കാം . പരിസ്ഥിതി ദൈവമാണ് അതിനെ നോവിച്ചാൽ അത് തിരിച്ചു നോവിക്കും അത് ചിലപ്പോൾ പ്രളയമാവാം അല്ലെങ്കിൽ ഇതു പോലെ കൊറോണയാവാം . പ്രകൃതിയെ ഇനിയെങ്കിലും നാം സ്നേഹിക്കണം ,അകത്തിരിക്കാം അകം തുറക്കാം കോവിഡിനെ അതിജീവിക്കാം.....