എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/അന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്ന്

എണ്ണമറ്റ നക്ഷത്രങ്ങളാൽ തിളക്കം കൊണ്ട ആ രാത്രി നിറഞ്ഞൊഴുകിയ മനസ്സിന്റെ ജനാലകളാൽ അയാൾ പുറത്തേക്ക് നോക്കി. തന്റെ നെഞ്ചിലെ ചൂട് പറ്റി മയങ്ങി കിടന്ന മകന്റെ അന്നത്തെ ഒരു ചോദ്യം.

പതിവുരാത്രികൾപോലെ പകൽ മുഴുവൻ നീളുന്ന തന്റെ ജോലിഭാരങ്ങളുടെ കെട്ടൊഴിഞ്ഞ് തന്റെ ഇടുങ്ങിയ മുറിയിൽ മകനോടൊത്ത് വിശ്രമിക്കുമ്പോൾ അവിചാരിതമായി ഫോണിലേക്കുവന്ന ചിത്രസന്ദേശത്തിലെ അപരിചിതമായ മുഖങ്ങൾക്കിടയിൽ തന്നെ അയാളുടെ മകൻ കണ്ടെത്തി.വിദ്യാർത്ഥി ജീവിതം തന്നെ തഴുകിയ കാലത്തെ കുശ്രുതികൾക്ക് താങ്ങായ സൗഹൃദങ്ങൾ, ആരാ അച്ഛാ ഇവരൊക്കെ? ഉത്തരം അതിവേഗം പറഞ്ഞ് മാഞ്ഞെങ്കിലും ആ ചോദ്യം അയാളുടെ മനസ്സിൽ തട്ടി. അന്ന് കുറുമ്പും കഥയും കളിച്ചുനടന്ന കാലം എപ്പോഴും കൂടെയുണ്ടആയിരുന്ന നാളുകൾ തമാശകൾ മനസ്സിന്റെ നിലാവെളിച്ചം കാട്ടിയ മുഖങ്ങൾ.

രാത്രിയുടെ തണുപ്പിൽ പാതിയടച്ച കണ്ണുകൾ ഓർത്തു വളർന്നുകഴിയുമ്പോൾ ഞങ്ങളെന്തായിത്തീരണം എന്ന് നിശ്ചയിച്ച നാളുകൾ, പഠിത്തംകഴിഞ്ഞ് അവധികൾ എങ്ങനെയായിരിക്കണം എന്നുതീരുമാണിച്ച നേരങ്ങൾ..

ഉറക്കമണഞ്ഞ കണ്ണുകൾ മനസ്സിന്റെ ഉണർവിൽ പറഞ്ഞു, ഒന്നും നടന്നില്ല കാലമെല്ലാവരെയും പിരിച്ചു പണ്ടത്തെ സ്വപ്നങ്ങൾ ഓർമകൾ മാത്രമായി പണ്ടത്തെ സൗഹൃദങ്ങൾ സന്ദേശങ്ങളും. എന്റെ ജീവിതത്തിലെ 'ഏറ്റവും നല്ല നാളുകൾ' ഉറക്കത്തിലാഴ്ന്ന മുഖം സൂചിപ്പിച്ചു. ജീവിതം സമ്മാനിക്കുന്ന തിരക്കുകൾ നെഞ്ചിററാൻ സൗഹൃദങ്ങൾ എന്നും ചുരുങ്ങും നാളെക്കുവേണ്ടിയുള്ള ജീവിതം അന്നത്തെ നല്ല ഓർമ്മകൾ ഉള്ളിൽ സൂക്ഷിക്കും.നാളത്തെ തിരക്കിലേക്കുള്ള വിശ്രമമായി ചിന്തകൾ ഉള്ളിലൊതുക്കി അയാൾ ഉറങ്ങാൻ തുടങ്ങി

സിദ്ധാർത്ഥ് ഇ എ
10 C എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ