(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലെ പാട്ട്
കൊറോണയെന്നൊരു കൊച്ചുവില്ലൻ
നമ്മുടെ നാട്ടിലും എത്തിയല്ലോ
നമ്മുടെ നാടിനെ രക്ഷിക്കാനായ് '
വിട്ടിലിരിക്കേണം കൂട്ടുക്കാരെ
കൈകൾ സോപ്പിട്ട് കഴുകിടേണം
മാസ്ക്കുകൾ നമ്മൾ ധരിച്ചിടേണം
കൂട്ടം കൂടി കളിക്കരുതെ - നമ്മൾ
വീട്ടിലിരുന്ന് കളിച്ചിടേണം
നമ്മുടെ വീടും പരിസരവും
വേഗം നമുക്ക് ശുചിയാക്കിടാം
കൂട്ടരെ നമുക്ക് കോവിഡിനെ
നമ്മുടെ നാട്ടീന്ന് ഓടിച്ചിടാം
പത്രങ്ങൾ നമുക്ക് വായിച്ചിടാം
ചിത്രം വരച്ച് നിറം നൽകിടാം
പാഴായി പോകുന്ന കുപ്പികളിൽ
നല്ല നിറങ്ങൾ നൽകിടാലൊ
പാട്ടുക്കൾ പാടാം ചെസ്സുകളിക്കാം
കളിവീട് കെട്ടി കളിച്ചിടാലൊ
വിത്തുകൾ നട്ടു മുളപ്പിച്ചിടാം
പച്ചക്കറികൾ പറിച്ചെടുക്കാം
നമ്മുടെ ആരോഗ്യം വിണ്ടെടുത്ത്
വീട്ടിനകത്ത് കഴിഞ്ഞിരുന്നാൽ
കൊറോണ നമ്മളെ വിട്ടുപോകും
നമ്മുടെ നാട്ടീന്ന് ദൂരെപ്പോകും
GANGADEV P V
3 GLPS SOUTH CHITTOOR എറണാകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത