സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/മരുഭൂമിയിലെ മുൾച്ചെടി

08:05, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരുഭൂമിയിലെ മുൾച്ചെടി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരുഭൂമിയിലെ മുൾച്ചെടി

 സൂര്യന്റെ ആദ്യചൂടിൽ ഭൂമിയുടെ മണ്ണിനടിയിൽ ആദ്യ വിത്തിനെ മുളപൊട്ടി, വിത്ത് ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ചു. ദൈവത്തിനോട്‌ മനമുറുകി പ്രാർത്ഥിച്ചു ദൈവമേ ഈ മനോഹരമായ ഭൂമിയെ ഒന്നു കാണാൻ നീ അനുവദിക്കുമോ? എനിക്ക് ഭൂമി കാണാൻ അവസരം തരണമേ, അവസാനം ആ ചെടിയുടെ പ്രാർത്ഥനയുടെ ഫലമായി ആദ്യമായി ഭൂമിയിൽ മഴ പെയ്തു. ആ ചെടിക്ക് അതീവ സന്ദോഷമായി, അവസാനം മഴ അവസാനിച്ചു. ആ ചെടിയുടെ ആദ്യ വളർച്ച ഭൂമിയിലെക്ക് തല പൊങ്ങിച്ച് നോക്കി. ആ ചെടി അതിന്റെ കണ്ണിലൂടെ ആ മനോഹരമായ ഭൂമിയെ ആസ്വദിച്ചുകണ്ടു. പക്ഷെ എല്ലാം കണ്ട് സന്ദോഷിച്ചെങ്കിലും ആ ചെടിക്ക് ഒറ്റ സങ്കടം മാത്ര ഉണ്ടായിരുന്നുള്ളു തന്റെ ജീവനും ജീവിതവും ഈ ഭൂമിയിൽ വന്നിട്ടും തനിക് ഒരു കൂട്ട് പോലും ഇല്ലാതെ ആ ചെടിക്ക് ഭയങ്കരസങ്കടമായിരുന്നു.ആ ചെടി പിന്നെയും തന്റെ വേദന ദൈവത്തെ അറിയിച്ചു ദൈവമേ, നീ എനിക്ക് എല്ലാം തന്നു ഈ വെയിലിൽ ജീവിക്കാൻ എന്റെ ശരീരത്തിൽ ജലവും എന്നെ മറ്റുള്ളവരിൽ നിന്ന് രക്ഷിക്കാൻ ശരീരത്തിൽ മുള്ളും നീ തന്നു. പക്ഷെ എനിക്ക് തണലായി നീ എനിക്ക് ആരെയും തന്നില്ല. മറ്റുള്ളവരെ പോലെ എനിക്കും ഒരു കൂട്ടിനെ വേണം. എന്നും ആ ചെടി ദൈവത്തോട് തന്റെ വേദന പറയുമായിരുന്നു. രണ്ടാമതും ദൈവം ആ ചെടിയുടെ പ്രാർത്ഥന കേട്ടു. രണ്ടാമത്തെ പെരുമഴ ആ മരുഭൂമിയിലെ ചൂടിനെ അകറ്റി ആ ചെടിയുടെ പ്രാർത്ഥനപോലെ എവിടെ നിന്നോ ഒരു വിത്ത് ആ മരുഭൂമിയിൽ മുളപൊട്ടി ആ ചെടിക്ക് വളരെ സന്ദോഷമായി. തനിക് ഒരു കൂട്ടായി ഒരു ജീവൻ ആ ഭൂമിയിൽ മുളപൊട്ടി ഇരിക്കുന്നു. ആ ചെടി വളർന്ന് വലുതായി ഒരു മരംമായി മാറി. പക്ഷേ ആ മരം ഈ ചെടിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല. കാരണം എന്നെ പോലെ അല്ല, നിനക്ക് ചുറ്റും മുള്ളുകൾ ആണ്. നിന്നെ കാണാൻ ഒരു ഭംഗിയും ഇല്ല എന്നു പറഞ്ഞ് കളിയാക്കി. മുൾച്ചെടിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. പക്ഷെ ദൈവത്തിന്റെ കളി എന്നപോലെ ഒരു കൊടും ചൂട് വന്നു. ആ മരത്തിന്റെ ഇലകൾ എല്ലാം കൊഴിഞ്ഞു. ആ മരം മൊത്തം കരിഞ്ഞുപോവാൻ തുടങ്ങി. ആ മരത്തിന്റെ അവസ്ഥ കണ്ട് മുൾചെടിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവസാനം മുൾചെടി ആമരത്തിനോട്‌ പറഞ്ഞു, എന്റെ ശരീരത്തിലെ ജലം നീ നിന്റെ ജീവൻ നിലനിർത്താൻ എടുത്തോ എന്ന് പറഞ്ഞു. ആ മരം അതുപോലെ ചെയ്തു. ചെടിയുടെ ജലം മരം ആവശ്യത്തിന് വലിച്ചെടുക്കുകയും മുൾചെടിക്ക് ജീവിക്കാൻ ഉള്ളത് ബാക്കി വെയ്ക്കുകയും ചെയ്തു. ജലം വലിച്ചെടുത്തതിലൂടെ മരത്തിൽ പുതിയ ഇലകൾ വരുകയും ചെയ്തു. അപ്പോഴാണ് ആ മരത്തിന് മനസിലായത് സൗന്ദര്യം അല്ല സഹായിക്കാനുള്ള മനസ്സ് ആണ് വേണ്ടത്. അങ്ങനെ മരം ചെടിയോട് ഉള്ള പിണക്കം മാറ്റിവച്ച് അവർ നല്ല സുഹൃത്തുക്കൾ ആയി കുറെ കാലം വളരെ സന്ദോഷത്തോടെ ജീവിച്ചു..

അനശ്വര യു
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ