കുഞ്ഞിക്കൈകൾ കഴുകീടാം കൂടിച്ചേരലതൊഴിവാക്കാം നല്ലൊരു നാടിൻ നാളേയ്ക്കായ് നന്മയ്ക്കായണി ചേർന്നീടാം. എന്നിലുള്ള ശുചിത്വങ്ങൾ നിന്നിലും അത് വളരുമ്പോൾ എന്നിലൂടത്, നിന്നിലൂടത് നമ്മുടെ നാട്ടിൽ നിറവേകും. തുമ്മുമ്പോഴൊരു തൂവാല കൂട്ടിന്നായി കരുതീടാം വൈറസ് പെരുകും മാർഗങ്ങൾ വൈകാതങ്ങനെ നിർത്തീടാം നന്മയ്ക്കായണി ചേർന്നീടാം ഒന്നായ്തന്നതിൽ നിന്നീടാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത