ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/കൊറോണയും നമ്മളും....അതിജീവനവും

06:12, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും നമ്മളും....അതിജീവനവും

കൊറോണ അഥവാ കോവി‍ഡ് 19 ഇപ്പോൾ നാം എല്ലാവരും കേട്ടുകൊണ്ടിരിക്കുന്ന വാക്കാണ്. ലോകമൊട്ടാകെ ഭീഷണിയായിരിക്കുന്ന ഈ മഹാമാരി ചൈനയിലെ വുഹാനിൽ നിന്നാണ് ഉൽഭവിച്ചത് . ഇന്ന് ഇത് നമ്മുടെ കൊച്ചുകേരളത്തിലും വന്നെത്തി.ചൈനയിൽ നിരവധി പേരുടെ ജീവൻ അപഹരിച്ച ഈ മഹാമാരി സമ്പന്ന രാജ്യങ്ങളായ അമേരിക്കയേയും ഇറ്റലിയേയും പോലും മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.ലക്ഷക്കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ഈ രോഗം മരുന്ന് കണ്ടുപിടിക്കപ്പെട്ടില്ല എന്ന കാരണത്താൽ വളരെയേറെ ആശങ്കപ്പെടേണ്ടിയിരിക്കുന്നതാണ്.

വുഹാനിലെ ഹ്വാനൻ സീഫുഡ് മൊത്തചന്തയിൽ നിന്നുംമനുഷ്യനിലെത്തിയ ഈ വൈറസ് ഏതുജീവിയിൽ നിന്നാണ് പകർന്നതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.ഇന്ത്യയിലെ പല സംസ്ഥാനങ്ങളേയും ഇത് ബാധിച്ചു.കോവിഡ് 19 കേരളത്തിലും എത്തിക്കഴിഞ്ഞു.കേരളത്തിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30നാണ്.തൃശ്ശുർ സ്വദേശിക്ക്.

ഈ രോഗം പകരുന്നത് രോഗം ബാധിച്ച വ്യക്തി ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ചെറിയതുള്ളികൾ വഴിയാണ്.രോഗിയുമായുള്ള സമ്പർക്കം മൂലം പകരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആരംഭിക്കുന്നത് സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.സാധാരണ രോഗലക്ഷണങ്ങൾ പനിയും വരണ്ട ചുമയും ക്ഷീണവുമാണ്.

തലവേദന,മൂക്കടപ്പ്,തൊണ്ടവേദന,വയറിളക്കം തുടങ്ങി ശ്വാസ്സതടസം വരെ കാണപ്പെടാം.അസുഖം ഗുരുതരമാകുമ്പോൾ കടുത്ത പനിയും വൃക്കസ്തംഭനം വരെയും ഉണ്ടാകാം.ഗുരുതരമായ ഈ അവസ്ഥയിലും ന്യുമോണിയ പിടിപെടുകയും അവയവങ്ങളുടെ പ്രവർത്തന ക്ഷമത കുറയുന്നതോടുകൂടി മരണത്തിലേക്കും എത്തിച്ചേരുന്നു.

ലോകത്ത് 193 രാജ്യങ്ങളിലായി 2ലക്ഷത്തിന് മുകളിൽ ആളുകളുടെ ജീവനെടുത്ത ഈ രോഗം 30 ലക്ഷത്തിന് മുകളിൽ ജനങ്ങളെ ബാധിച്ചിരിക്കുന്നു.നമ്മുടെ രാജ്യത്ത് 30000ത്തിന് മുകളിൽ രോഗികളും 1000ത്തിന് മുകളിൽ മരണസംഖ്യയുമാണ്.കേരളത്തിൽ ഒരു പരിധിവരെ നാം ഈ രോഗത്തെ പിടിച്ചുകെട്ടിയിരിക്കുന്നു.500ൽ താഴെയാണ് കേരളത്തിൽ രോഗികളുടെ എണ്ണം.നാല് മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേരാണ് കേരളത്തിൽ ഈ മഹാമാരിക്കിരയായത്.

നമ്മുടെ നാട്ടിൽ ഗവൺമെന്റിന്റെയും ആരോഗ്യപ്രവർത്തകരുടെയും സജീവ ഇടപെടലിലൂടെ പിടിച്ചു കെട്ടിയ ഈ രോഗം,അതീവ ശ്രദ്ധയോടെ പരിചരിക്കുകയും രോഗിയോട് സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി ഐസൊലേഷൻ ആക്കുകയും വരാൻ സാധ്യത ഉള്ളവരെ അതായത് നമ്മുടെ രാജ്യത്തിന് പുറത്തു നിന്നെത്തിയവരെ 14 ദിവസത്തെ ക്വാറന്റീനിൽ നിർത്തുകയുമാണ് ചെയ്യുന്നത്.

രോഗത്തെ ചെറുക്കാൻ നാം ചെയ്യേണ്ടത് സാമൂഹിക അകലം പാലിക്കുകയും മാസ്ക്,സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കുക,കൈ ഇടയ്ക്കിടെ 20 സെക്കന്റ് കഴുകുക എന്നിവയാണ്. പ്രവാസികളായ നിരവധി മലയാളികളുടെ ജീവൻ കൊറോണ അപഹരിച്ച് കഴിഞ്ഞു.ഈ മഹാമാരിയെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഈ കാലയളവിൽ നമുക്ക് ഇതിനെ നേരിടാൻ സർവ്വസന്നാഹങ്ങളും ഒരുക്കി വീടുകളിൽ പോലും പോകാതെ കാത്തിരിക്കുകയാണ് നമ്മുടെ ഡോക്ടർമാരും 'മാലാഖമാർ' എന്ന് വിശേഷിക്കപ്പെടുന്ന നേഴ്സ്മാരും 14 ദിവസത്തെ സേവനത്തിന് ശേഷം ഇവരും 14 ദിവസം ക്വാറന്റീനിൽ കഴിയുന്നു. ഈ സന്ദർഭത്തിൽ നമുക്കവരെ അഭിനന്ദിക്കാം.

കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്നറിയപ്പെടുന്ന ഈ മഹാമാരി നമ്മെ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിലേക്ക് നയിച്ചു .വിദ്യാലയങ്ങൾ താൽക്കാലികമായി അടച്ചിടാനും കാരണമായി . ഈ രോഗത്തെ ചെറുക്കാൻ നാം ഒറ്റക്കെട്ടായി നിന്നേ മതിയാകൂ.നമുക്കും ഇതിൽ പങ്കാളികളാകാം.

STAY HOME , STAY SAFE

WE WILL BRAKE THE CHAIN

മാളവിക മുരളികൃഷ്ണൻ
8E ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം