00:01, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19079(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി കാതോർക്കൂന്നു <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീമൻ തമോഗർത്തമാം രക്തതന്മാത്രകൾ
ആകെയീ വിശ്വത്തെ അനന്തമാക്കി
എന്നിട്ടും നിലയ്ക്കാത്ത ദുരാഗ്രഹപട്ടിക
ഇന്ന് ഒരു കരിമരുന്നായിതാ നിനക്കുമുന്നിൽ
എന്നിട്ടും എഴുതുകയാണെങ്ങുമീയാശയം
“അരുത് ലോകഗതിയെ ഉന്മൂലനാശത്തിലേക്ക് നയിക്കരുത്.”
തൻ കർമ്മത്താൽ ജീർണിച്ചു പോകുന്ന
അണ്ഡകോടിക്കായി എന്നും നിലവിളക്കാൻ
അധർമ്മത്തിന്റെ ഉൽഭവ കേന്ദ്രത്തിൽ
ആർക്കാണാർക്കാണധികാരം?
വിശ്വമൊട്ടാകെ മൃഗീയ രൂപത്തിൽ
ഇന്നിതാ നിന്റെ നൃത്തച്ചുവടുകൾ
അവിശ്വസനീയമാം ഭൗതികജീവിതം
നിന്റെ മടിത്തട്ടിൽ നിന്നുത്ഭവിച്ചതായിട്ടും
ക്രൂര പ്രവർത്തിക്കും നീചകൃത്യങ്ങൾക്കും
അടിമയായി വാഴ്ത്തപ്പെടാനാണു നിന്റെ യോഗം
അല്ലയോ വിശ്വമേ! ഞാനും ചോദിക്കയായ്…….
മർത്ത്യന്റെ പില്ക്കാലം സ്പഷ്ടമായ് നിനക്കിത്ര
ഗ്രഹിക്കാൻ കഴിയുന്നതിലെന്തിത്രപുതുമ?