(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്നു ലോകം
മാറുന്നു ലോകം മായുന്നു കാഴ്ച
എവിടെയും എങ്ങും കൊറോണ മാത്രം
ലോകം മുഴുവൻ കണ്ണീരിലാക്കി
കൊറോണ എന്നൊരു വൈറസ് വന്നു
കൈയും കാലും കഴുകിടേണം
ദിനംപ്രതി കുളിയും വേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലകൊണ്ട് മറക്കേണം
പരിസരത്തെങ്ങും തുപ്പരുത്
അനാവശ്യമായി നടക്കരുത്
ആഘോഷങ്ങളില്ല ആൾക്കൂട്ടം ഇല്ല
ആളുകളെല്ലാം വീട്ടിൽ തന്നെ
കൈകൾ ചേർക്കാൻ ആയില്ലെങ്കിലും
ഒറ്റക്കെട്ടായ് ഒന്നിച്ച് നിൽക്കാം
ജോസ്‌ന.ബി.എസ്
4 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത