എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ കൊറോണയിൽ പൊലിഞ്ഞ ഞങ്ങളുടെ വിനോദയാത്ര

കൊറോണയിൽ പൊലിഞ്ഞ ഞങ്ങളുടെ വിനോദയാത്ര

ആവശ്യമുള്ള സാധനങ്ങളെല്ലാം ബാഗിൽ വെച്ച് എന്നെ ഉറപ്പുവരുത്തി സിനു മോൻ പതിവിലും നേരത്തെ ഉറങ്ങാൻ കിടന്നു ഉമ്മ എന്നെ നേരത്തെ വിളിക്കണേ അവൻ ഉമ്മയെ ഓർമ്മപ്പെടുത്തി ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു അവസാനം പുതപ്പ് തലയിലൂടെ മൂടിക്കൊണ്ട് അവൻ കണ്ണ് ചിമ്മി കിടന്നു അടുത്ത ദിവസത്തെ യാത്രയെക്കുറിച്ച് ഓർത്തു കിടന്നു. ഹായ് എന്തു രസമായിരിക്കും! എന്റെ ക്ലാസ്സിലെ എല്ലാ കൂട്ടുകാരും ടീച്ചറും നാളത്തെ യാത്രയിൽ പങ്കെടുക്കാൻ റെഡിയാണ്. മലമ്പുഴ ഫാന്റസി പാർക്ക് ലേക്ക് ആണ് യാത്ര. അവിടേക്കുള്ള യാത്രയെക്കുറിച്ച് അവൻ പലതും മനസ്സിൽ കരുതി. ബസ്സിൽ വെച്ച് പാടാൻ കുറെ പാട്ടുകൾ ഓർത്തു വെച്ചിട്ടുണ്ട് കുറിക്കാൻ ഉമ്മ മിച്ചറും ചക്ക പൊരിയും തന്നിട്ടുണ്ട് എല്ലാ വീട്ടിലും കയറണം വെള്ളത്തിൽ ഇഷ്ടംപോലെ നീന്തി കളിക്കണം. ഹോ ഒന്ന് രാവിലെ ആയി കിട്ടിയാൽ മതിയായിരുന്നു അവൻ നോർത്തു. അവൻ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ ഉമ്മ വന്നു വിളിച്ചപ്പോൾ അവൻ ചാടിയെഴുന്നേറ്റു. ഉമ്മ പതുക്കെ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു മോനേ വേഗം കുളിച്ചൊരുങ്ങി മദ്രസയിൽ പോകാൻ റെഡിയാകൂ. മദ്രസയിലേക്ക് ഇന്ന് ഇന്ന് ടൂർ പോകുന്നുണ്ട് എന്ന് പറഞ്ഞ് ഞാൻ ഉസ്താദിനോട് ഇന്നലെ തന്നെ ലീവ് ചോദിച്ചാണ് വന്നത് അവൻ പറഞ്ഞു. ഉമ്മ അവന്റെ തലയിൽ പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു മോനെ ഇന്ന് രാവിലെ നിന്റെ ടീച്ചർ വിളിച്ചിരുന്നു കേരളത്തിലും റോണോ എന്ന രോഗം സ്ഥിരീകരിച്ചത് കൊണ്ട് നിങ്ങളുടെ യാത്ര തൽക്കാലം മാറ്റി വച്ചിട്ടുണ്ട് എന്നു പറഞ്ഞു അവന് സങ്കടവും ദേഷ്യവും വന്നു. എവിടെയെങ്കിലും കുറവാണ് വന്നതിന് ഞങ്ങളുടെ ടൂർ മാറ്റിവെക്കണം. എന്തെല്ലാം സ്വപ്നം കണ്ടത് ആയിരുന്നു എത്ര ചോദിച്ചിട്ട് സമ്മാനം തന്നത് എല്ലാം വെറുതെയായി അവൻ മദ്രസയിൽ പോയെങ്കിലും ക്ലാസ്സിൽ പറഞ്ഞതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അവന്റെ മനസ്സ് മുഴുവനും നഷ്ടപ്പെട്ട വിനോ ദ യാത്രയെ കുറിച്ചായിരുന്നു. മദ്രസ വിട്ടു വന്ന മനസ്സില്ലാമനസ്സോടെ അവൻ സ്കൂളിലേക്ക് പുറപ്പെട്ടു ക്ലാസിൽ ടീച്ചർ വന്നപ്പോൾ ആരും ഒന്നും സംസാരിച്ചില്ല പതിവുപോലെ ക്ലാസ് തുടങ്ങുന്നതിനു മുമ്പുള്ള കുശലം പറ ചിൽ ഒന്നും ഉണ്ടായില്ല എല്ലാവരും വിഷമത്തോടെ ഇരുന്നു. ടീച്ചറിനും കാര്യം മനസ്സിലായി. ക്ലാസ് ആരംഭിക്കുന്ന സമയമായി പാഠപുസ്തകം ഓരോന്നായി എടുത്തെങ്കിലും ആർക്കും വലിയ താല്പര്യം കണ്ടില്ല ഉച്ചഭക്ഷണത്തിനുശേഷം പെട്ടെന്ന് അസംബ്ലി ചേരുവാൻ വേണ്ടി മൈക്കിലൂടെ അനൗൺസ്മെന്റ് വന്നു ഉച്ച സമയത്തെ അസംബ്ലി പതിവില്ലാത്തതാണ് എന്തോ കുഴപ്പമുണ്ടെന്ന് അവർക്ക് മനസ്സിലായി സാധാരണ ആഴ്ചയിൽ മൂന്നു ദിവസം രാവിലെയാണ് അസംബ്ലി കൂടാ റു ള്ളത്. ഇത് എന്തോ പ്രശ്നമുണ്ട് അവൻ മനസ്സിൽ കരുതി. എല്ലാവരും അസംബ്ലിയിൽ എത്തിച്ചേരണം അധ്യാപകർ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ആണ് സംഭവത്തിലെ ഗൗരവം ബോധ്യപ്പെട്ടത്. ഇന്നു മുതൽ മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുന്നു പരീക്ഷകളെല്ലാം പിന്നീട് തീരുമാനിച്ച അറിയിക്കുന്നതാണ് അധ്യാപകർ പറഞ്ഞപ്പോൾ ഇന്ന് നമ്മൾ വിനോദ യാത്ര പോവുകയായിരുന്നു എങ്കിൽ വഴിയിൽ വെച്ച് മടങ്ങി പോരേണ്ടി വന്നേനെ അധ്യാപിക കൂട്ടിച്ചേർത്തു നീണ്ട അവധി കിട്ടിയെങ്കിലും ആരുടെ മുഖത്തും ഒരു സന്തോഷവും കണ്ടില്ല. എല്ലാവർക്കും എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ എന്തോ ഒരു മുഖ ഭാവം മാത്രം.

ഷിനാസ് മുഹമ്മദ്‌. ടി
5.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ