ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

ഹായ് 'ഇതിൽ നിന്ന് വെള്ളമെടുക്കാം. അച്ചു ടാപ്പിനടുത്തേക്ക് ഓടിച്ചെന്നു.അതു കണ്ടു കൊണ്ട് കീടാണു അവിടെ നിൽപ്പുണ്ടായിരുന്നു. അച്ചു വീട്ടിൽ നിന്ന് കൊണ്ടുവന്ന വെള്ളം മറിച്ചു കളഞ്ഞു. എന്നിട്ട് വാട്ടർ ബോട്ടിലിൽ ടാപ്പിലെ വെള്ളം നിറയക്കാൻ തുടങ്ങി. "ഇവന് അസുഖം വരുത്താൻ ഇതു തന്നെ പറ്റിയ തക്കം "! കീടാണു ടാപ്പിൽ നിന്ന് ബോട്ടിലിലേക്ക് ഒറ്റച്ചാട്ടം' സ്കൂളിലെത്തിയ അച്ചു വെള്ളം കുടിക്കാൻ വാട്ടർബോട്ടിൽ എടുത്തു."ടീച്ചർ ഇതൊന്നു തുറന്നു തരുമോ?": ടീച്ചർ ബോട്ടിൽ തുറക്കാൻ നോക്കിയതും വെള്ളത്തിൽ കരടും മറ്റും കണ്ടു. "ങേ ഇത് ചീത്ത വെള്ളമാണ് അല്ലേ ". ടീച്ചർ കാര്യമെല്ലാം അറിഞ്ഞു. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന വെള്ളമാണ് കടിക്കേണ്ടത്. വൃത്തിയില്ലാത്ത ടാപ്പിൽ നിന്നും എടുക്കുന്ന വെള്ളത്തിൽ കീടാണുക്കൾ ഉണ്ടാവും. ടീച്ചർ അച്ചുവിന് നല്ല വെള്ളം കൊടുത്തു. ബോട്ടിലിലെ വെള്ളം കളയുകയും ചെയ്തു. ഒഴുകിപ്പോയ കീടാണു എഴുന്നേറ്റ് സ്ഥലം വിട്ടു .

ഫാത്തിമ ഹല വി പി
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ