സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/അനുമോളുടെ സ്വപ്നം

22:16, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുമോളുടെ സ്വപ്നം


ഇന്നലെയും അച്ഛൻ വന്നിട്ടില്ല .അനുമോൾ കണ്ണ് തിരുമ്മി എണീറ്റു .ഒരാഴ്ചയായി അച്ഛൻ വന്നിട്ട് . അച്ഛൻ വരുമ്പോ നല്ലരസമാണ്‌ .നിറയെ പലഹാരങ്ങൾ വാങ്ങിത്തരും . അമ്മ അടുക്കളയിൽ ആണ് . അമ്മയുടെ കയ്യിൽ കാശൊന്നും ഇല്ലാ . അച്ഛൻ വന്നിട്ട് ചിക്കനും പച്ചക്കറിയും ഒക്കെ വാങ്ങണം. സ്കൂള് നേരത്തെ അടച്ചുകൊണ്ടു രസമില്ലാണ്ടായി .അവധിക്ക് അച്ഛന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞെ ആണ് .ഇനി എന്നാണാവോ  ? ഈ കൊറോണ ഒക്കെ വന്നെ എന്തിനു ആണാവോ ? ഒരുപാടു ആളുകൾ മരിച്ചു പോകുന്നു എന്നാ കേൾക്കുന്നേ .,എന്റെ അച്ഛൻ പെട്ടെന്ന് വന്നാൽ മതിയാരുന്നു. അമ്മ അടുക്കളയിൽ ആണ് . ഒന്ന് ചോദിക്കട്ടെ അച്ഛൻ എപ്പോൾ വരുമെന്ന് .

അമൃത കുഞ്ഞുമോൻ
4 ബി സെന്റ് തോമസ് എൽ പി എസ് കറിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ