സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ/അക്ഷരവൃക്ഷം/എന്റെ ലോക് ഡൗൺ ദിനങ്ങൾ
എന്റെ ലോക് ഡൗൺ ദിനങ്ങൾ
ഞങ്ങളുടെ സ്‌കൂളിലെ പഠനോത്സവം മാർച്ച് 5 ആം തീയതി കഴിഞ്ഞു .ഇനി വാർഷിക പരീക്ഷയ്ക്ക് തയ്യാറാകണം .അപ്പോഴാണ് മാർച്ച് 8 ന് കളക്ടറുടെ അറിയിപ്പ് വന്നത് .കൊറോണ കാരണം തിങ്കളാഴ്ച്ച ക്ലാസ്സില്ല .പിന്നീട് മുഖ്യമന്ത്രി കേരളത്തിലെ എല്ലാ സ്‌കൂളുകളും അടച്ചതായും വാർഷിക പരീക്ഷ ഇല്ല എന്നും അറിയിച്ചു .ഞാൻ വീട്ടിലിരിപ്പായി .മാർച്ച് 24 മുതൽ ലോക്ക്ഡൗണും വന്നു .എങ്ങും പോകാൻ പറ്റത്തില്ല .വീട്ടിലിരിക്കണം കൊറോണവൈറസ് പരത്തുന്ന മഹാമാരിയാണ് കോവിഡ് 19 എന്നും ഇത് ലോകാമെങ്ങും തീ പോലെ പടരുകയാണെന്നും ചാച്ചൻ പറഞ്ഞു തന്നു . പ്രതിരോധശേഷി കുറഞ്ഞവരും പ്രായമായവരും വളരെയധികം ശ്രദ്ധിക്കണം എന്നും ചാച്ചൻ പറഞ്ഞു .ആദ്യം ജലദോഷം പോലെയുള്ള ലക്ഷണങ്ങളെ ഉണ്ടാവു എങ്കിലും ചിലരിൽ ശ്വസകോശങ്ങളെ ബാധിച്ചു മാരകമാകുമെന്നും ഞാൻ മനസ്സിലാക്കി. ചൈനയിലെ വുഹാനിലയിരുന്നു കോവിഡ് 19 ന്റെ തുടക്കം പിന്നീട് അത് ലോകമെങ്ങും വ്യാപിച്ചു. ചൈന ,ഇറ്റലി ,സ്പെയിൻ,ഇംഗ്ലണ്ട് ,അമേരിക്ക ,ഫ്രാൻസ് മുതലായ രാജ്യങ്ങളിൽ ആയിരക്കണക്കിന് ആൾക്കാർ രോഗം ബാധിച്ചു മരിച്ചു .ലോകത്തെ മൊത്തം മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു. ഇന്ത്യയിലും കേരളത്തിലും വിളിക്കാത്ത അതിഥി ആയി രോഗം എത്തി . ഈ വൈറസിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ സാമൂഹിക അകലം പാലിക്കുക ,കൈകൾ സോപ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക ,മാസ്ക് ധരിക്കുക ,വീട്ടിലിരിക്കുക എന്നിവയാണ്. വീട്ടിലിരിക്കുക സുരക്ഷിതരായിരിക്കു എന്ന അറിയിപ്പ് അനുസരിച്ചു ഞാനും വീട്ടിലിരിക്കുകയാണ്. വീട്ടിലിരുന്നു കളിക്കാവുന്ന കളികൾ കളിച്ചും,വീട്ടുജോലികളിൽ സഹായിച്ചും ,പച്ചക്കറി കൃഷി നടത്തിയും, വായിച്ചും,ഞാൻ സമയം ചെലവഴിക്കുന്നു .വീട്ടിൽ ഞാൻ സന്തോഷവാനാണ് .എങ്കിലും എനിക്ക് ഒരു വിഷമം ഉണ്ട് .ഇനി എനിക്ക് എന്റെ പ്രിയപ്പെട്ട കൂട്ടമാക്കൽ സ്കൂളിൽ പോകാൻ പറ്റത്തില്ല .അടുത്ത വർഷം വേറെ സ്കൂളിൽ ആണല്ലോ .എന്റെ പ്രിയപ്പെട്ട അധ്യാപകരെയും ,കൂട്ടുകാരെയും കാണാൻ പറ്റത്തില്ലെങ്കിലും നമ്മൾക്കെല്ലാവർക്കും വേണ്ടി ഞാനും വീട്ടിലിരിക്കുന്നു .
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |