ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/അക്ഷരവൃക്ഷം/പൂമലയിലെ വസന്തം
പൂമലയിലെ വസന്തം
ഉദിച്ചുയർന്ന സൂര്യൻ മലയെ പൊതിഞ്ഞു നിന്ന മഞ്ഞിനെ സാവധാനം തുടച്ചു മാറ്റി. മലയടിവാരത്തിലെ പുഴയിൽ വെളളം കോരാനായി അവൾ എത്തി ....ആരതി....മരുഭൂമിയിൽ പെയ്തിറങ്ങിയ മഴപോലെ അവളുടെ നനുനനുത്ത പാദങ്ങളിൽ തണുപ്പ് ഇരച്ചുകയറി . അകലെ നിന്ന് അവളുടെ പ്രിയകൂട്ടുകാരൻ ക്ളിന്റ് ആരതീ...എന്നുവിളിച്ചുകൊണ്ട് ഓടിയെത്തി. “ആരതീ...നീയറിഞ്ഞോ? ചാക്കോ മുതലാളിയുടെ പറമ്പിൽ പുതിയ യന്ത്രങ്ങൾ വന്നിട്ടുണ്ടത്രെ....”ക്ളിന്റ് കിതച്ചുകൊണ്ട് പറഞ്ഞു.
ചാക്കോ മുതലാളിയുടെ പറമ്പിൽ വലിയ ആൾക്കൂട്ടം ...എല്ലാവരും പുതിയ യന്ത്രങ്ങൾ കാണാനെത്തിയതാണ്. ചാക്കോ മുതലാളി അവിടെ ഗമയിൽ നാട്ടുകാരോട് പുതിയ യന്ത്രത്തിന്റെ മഹിമകൾ പറയുകയാണ്. “ഇതേയ് അങ്ങ് പട്ടണത്തിൽ നിന്നും വരുത്തിയതാ.....ജെ.സി.ബി...ന്ന് പറയും...പത്തുനൂറാളുടെ പണി ഒറ്റയ്ക്ക് ചെയ്യും... ഇതു കൊണ്ട് എനിക്ക് മാത്രമല്ല...നിങ്ങൾക്കും ഗുണമുണ്ടാകും...” ചാക്കോ മുതലാളി പറഞ്ഞു.
സ്കൂളിൽ ഇരിക്കുമ്പോഴും മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളുടെ ചിത്രമായിരുന്നു ആരതിയുടെ മനസ്സ് നിറയെ.....ആ മരങ്ങളിൽ ധാരാളം കിളികൾ കൂടുവച്ച് പാർക്കുന്നു. മരം വെട്ടിക്കളയുമ്പോൾ ...... അവയെല്ലാം എങ്ങോട്ടുപോകം?.........മുട്ടയെല്ലാം തട്ടിയുടഞ്ഞു പോകില്ലേ.....?
ആ കുഞ്ഞു മനസ്സ് വിതുമ്പി . ആ പുഴയും നികത്തുകയാണെന്നു കേട്ടു
സ്കൂളിൽ നിന്നു പോരും വഴി അവർ ചാക്കോ മുതലാളിയുടെ പറമ്പിനരികിലെത്തി. അവിടെ കണ്ട കാഴ്ച ..... കിളികളുടെ കൊഞ്ചലും കാറ്റിന്റെ നാദവും നിറഞ്ഞു നിന്ന അവിടം ഇപ്പോൾ ഒരു മരുഭൂമിപോലെ ആയിരിക്കുന്നു. കൂടു തേടി അലയുന്ന കിളികളുടെ കരച്ചിൽ അവളുടെ മനസ്സിനെ ഈറനണിയിച്ചു . പീറ്റേന്നും യന്ത്രങ്ങൾ പണി തുടരുന്നുണ്ടായിരുന്നു. അന്ന് സയൻസ് അധ്യാപകൻ പുതിയ പാഠം പഠിപ്പിക്കാൻ തുടങ്ങി. പരിസ്ഥിതിയെക്കുറിച്ചാണ് പഠിപ്പിച്ചത്. കുന്നുകളും പുഴകളും നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവർ അന്ന് ആദ്യമായി അറിഞ്ഞു. മ്ലാനവദനയായി ഇരിക്കുന്ന ആരതിയെക്കണ്ട് അധ്യാപകൻ ചോദിച്ചു. “എന്തു പറ്റി ആരതി?....” സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന അവൾ കാര്യം അവതരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സർ പറഞ്ഞു .“ഇന്നു വൈകിട്ട് ഞാനും വരുന്നു നിങ്ങളൊടൊപ്പം. ചാക്കോ മുതലാളിയെ ക്കാണാൻ.” സ്കൂൾ വിട്ട് അവരോടൊപ്പം മാഷും പോയി . അവർ ചാക്കോയുടെ പറമ്പിലെത്തി. അവിടെ പണി തുടരുന്നുണ്ടായിരുന്നു. അപ്പോഴും അവിടെ ആൾക്കൂട്ടം ഉണ്ടയിരുന്നു. അധ്യാപകൻ പരിസ്ഥിതി നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവർക്ക് വീശദമാക്കിക്കൊടുത്തു. “എന്റെ പറമ്പിൽ ഞാൻ ഇഷ്ടമുള്ളതു ചെയ്യും മാഷ് പിള്ളെരെ പഠിപ്പിച്ചങ്ങ് സ്കൂളിൽ ഇരുന്നാൽ മതി ”ചാക്കോ പറഞ്ഞു
അപ്പറഞ്ഞതൊന്നും ചാക്കോയുടെ തലയിൽ കയറിയില്ല.ചാക്കോയുടെ ചിന്ത മുഴുവൻ ഫാക്ടറി പണിയുന്ന കമ്പനിക്കാരിൽ നിന്നും കിട്ടുന്ന കമ്മീഷനെക്കുറിച്ചുമാത്രമായിരുന്നു. പക്ഷെ കൂടിനിന്നവർക്ക് ഏതാണ്ടൊക്കെ മനസ്സിലായി. തുടർന്നുളള ദിവസങ്ങളിൽ മാഷും ആരതിയും കൂട്ടുകാരും ചേർന്ന് ഗ്രാമത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. അതിലൂടെ ജനങ്ങൾ ഫാക്ടറി അവിടെ വേണ്ട എന്നു തീരുമാനിച്ചു. ജനങ്ങൾ ഒത്തു കൂടി .
സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |