ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =പ്രകൃതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

നിൻ പച്ചപ്പും ഹരിതാഭയുമിതാ എൻ മിഴികളിൽ നിറഞ്ഞിരിക്കുന്നു.

മേഘങ്ങളിൻ തുള്ളിയായ് നിന്നതാ നിൻ വെളിച്ചം അരികിലേക്കുപകരുന്നു.


ഉണർവിലേക്കായ്
ഉയിര് പരത്തുന്ന എൻ പ്രപഞ്ചമേ..

നിൻ ഭംഗിയിൽ എന്നെ തന്നിലേക്ക് അടുപ്പിക്കയാണോ..

സകലചരാചരങ്ങൾക്കും മഭയം നീയേ...

നദികളായ് കിളികളായ് മലകളായ് ഇതായെൻ പ്രപഞ്ചം

എന്നുമെന്നും നിന്നെ കാണാൻ ഞാനിതാ നമിച്ചു നിൽക്കയായ്

പുഷ്പ ഭംഗി ഇതാ എൻ മിഴികളിൽ നിറഞ്ഞിരിക്കയായ്
നിൻ ഭംഗിക്കു മുന്നിൽ മറ്റെന്തുണ്ട് ഭംഗിയേറി!
 
ഞാനിതാ നിനക്കു മുന്നിൽ കാത്തു നിൽക്കയായ്

അഞ്ജന എ
7b ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത