ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/എന്റെ വിഷു
എന്റെ വിഷു
ഇത്തവണത്തെ എന്റെ വിഷു മറക്കാൻ പറ്റാത്ത ഒന്നായിരുന്നു." കോവിഡ് 19 " എന്ന അസുഖം കാരണം ലോകം മുഴുവൻ ആയിരക്കണക്കിന് ജനങ്ങൾ മരിച്ചു കൊണ്ടിരുന്നു. ഇതു കൊണ്ട് തന്നെ വിഷു ആഘോഷമില്ലാതെ കടന്നു പോയി.നേരത്തേ എത്തിയ അവധിക്കാലം അടിച്ചു പൊളിക്കാൻ കാത്തിരുന്ന എന്റെ മുന്നിൽ വീട്ടിൽ അടച്ചിരിക്കുന്ന കാലമാണ് വന്നത്. കുട്ടികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ അധികം ബുദ്ധിമുട്ടുള്ളതായിരുന്നു. പടക്കമോ, പൂത്തിരിയോ, വിഷു ചക്ര മോ ഇല്ലാത്ത ഒരു വിഷു. ഒച്ചയും, ബഹളവും ഒന്നും ഇല്ലാത്ത വിഷു. കണി വയ്ക്കലും, കൈനീട്ടം തരലും മാത്രമായി ഒതുങ്ങി. കിട്ടിയ കൈനീട്ടം തിരിച്ചും മറിച്ചും എണ്ണികൊ റോണയെ പഴിച്ച് വീട്ടിലിരിപ്പാണ്. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു ജീവി മനുഷ്യരെ കൊന്നൊടുക്കുന്നതും, ഞങ്ങളുടെ അവധിക്കാലത്തെ തട്ടി എടുക്കുന്നതും, കുറച്ച് പേടിയോടെ തന്നെയാണ് ഞാൻ കാണുന്നത്. എല്ലാം മാറി നല്ലൊരു കാലം വരുമെന്ന് പ്രതീക്ഷിച്ച് നമുക്ക് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |