ഗവ. എൽ പി എസ് ചേങ്കോട്ടുകോണം/അക്ഷരവൃക്ഷം/മനുവിന്റെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുവിന്റെ നന്മ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുവിന്റെ നന്മ

രാവിലെ എണീറ്റു. ഒന്നും ചെയ്യാനില്ല. എങ്ങനെ ഇന്നത്തെ ദിവസം കഴിച്ചു കൂട്ടും. കഴിഞ്ഞ കുറെ ദിവസമായിട്ടു ഇതാണല്ലോ അവസ്ഥ. മനു ആലോചിച്ചു. ഈ കൊറോണ ഒരു സംഭവം തന്നെ.
         മനു പതുക്കെ പുറത്തിറങ്ങി. അപ്പുറത്തും ഇപ്പുറത്തും ഒക്കെ തന്റെ പ്രായത്തിലുള്ള ധാരാളം കുട്ടികൾ ഉണ്ട്. എന്ത് പറഞ്ഞിട്ടെന്താ ആരേയും പുറത്തേക്കു പോലും കാണുന്നില്ല. വീട്ടിലെ കുപ്പിയും പാട്ടയും എല്ലാം പടം വരച്ചു തീർത്തു.
            അപ്പോഴാണ് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ അച്ഛൻ വരുന്നത് മനു കണ്ടത്. അച്ഛൻ വന്നപാടെ അകത്തു കയറുന്നതുകണ്ട മനു അച്ഛാ എന്ന് ഉറക്കെ വിളിച്ചു. അച്ഛൻ തിരിഞ്ഞുനോക്കി. അച്ഛാ സോപ്പ് ഉപയോഗിച്ച് നന്നായി കൈകൾ കഴുകിയിട്ടു അകത്തു കയറണം. അച്ഛൻ എപ്പോൾ പുറത്തു പോയിട്ടു വന്നാലും ഇങ്ങനെ ചെയ്യണം
         മനുവിന് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. അവൻ വീടിന്റെ പുറകിലേക്ക് പോയി. ഒരു ബക്കറ്റിൽ വെള്ളം നിറച്ചു. എടുക്കാൻ നോക്കിയപ്പോ പറ്റുന്നില്ല. മനു ചേച്ചിയെ വിളിച്ചു. ചേച്ചിയും മനുവും കൂടി ബക്കറ്റിലെ വെള്ളം വീടിന്റെ അകത്തേക്കുകയറുന്ന വാതിലിനടുത്തു എത്തിച്ചു. ഒരു സോപ്പ് കൊണ്ട് വച്ചു. ചേച്ചി വൃത്തിയായി ഒരു ബോർഡ്‌ എഴുതി തന്നു. അതും അവിടെ വച്ചു. ബ്രേക്ക്‌ ദി ചെയിൻ
       കോറോണയെ തുരത്താൻ ഒരു നല്ല കാര്യംചെയ്ത സന്തോഷത്തിൽ മനു കൈകൾ നന്നായി കഴുകി.
 

അതുൽ ഹരി. T
3 A ഗവ: എൽ.പി.എസ്.ചേങ്കോട്ടുകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ