12:53, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24038(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നു തീരും എന്നു തീരും
ഈ കോവിഡുകാലം
എത്തി പിടിക്കുവാൻ നോക്കിടുമ്പോൾ
മരുപ്പച്ച പോലതു നീങ്ങിടുന്നു
ഒരു മറുമരുന്നുമില്ലാതെ ഈ വ്യാധി
വ്യാപിപ്പിക്കുന്നു വ്യായാമരഹിതരെ
തോൽപ്പിച്ചീടാം നമുക്കീ മാറാവ്യാധിയെ
ഒറ്റക്കെട്ടായ് ധൈര്യപൂർവം
കൈകൾ കഴുകിയും മാസ്‌ക് ധരിച്ചും
വെല്ലാം നമുക്കീ വില്ലനെ
സാമൂഹ്യ അകലം പാലിച്ചീടുകിൽ
നമുക്കിനി വരുംകാലം അടുത്തിരിക്കാം
ശുചിത്വം കൊണ്ടൊരു കോട്ട കെട്ടി
തുരത്താം കൊലയാളിയാം കൊവിഡിനെ