ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം
ഒരു കൊറോണക്കാലം
ഈ കൊറോണക്കാലത്ത് വീടിനുള്ളിൽ മൂടിക്കെട്ടി ഇരിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത തോന്നാറില്ലേ .പുറത്തിറങ്ങി ഓടിച്ചാടി കളിക്കുവാൻ എനിക്കും ആഗ്രഹമുണ്ട് .സർക്കാരിന്റെ അടുത്ത തീരുമാനത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരും .ഞാൻ വീട്ടിൽ വെറുതെയിരിക്കുകയല്ല .എ.ബി ,വി ,കാവിൽപ്പാടിന്റെ പെരുന്തച്ചനും പാക്കനാരും വിഷ്ണുശർമൻ എഴുതിയ പഞ്ചതന്ത്രം കഥകൾ കുമാരനാശാന്റെ നളിനി ചങ്ങമ്പുഴയുടെ വാഴക്കുല നിരമയാനന്ദ സ്വാമികൾ എഴുതി മൃഡാനന്ദസ്വാമികൾ വിവർത്തനം ചെയ്ത കുട്ടികളുടെ വിവേകാനന്ദൻ എന്നീ പുസ്തകങ്ങൾ ഞാൻ വായിച്ചു . ഇതിൽ എന്റെ മനസ്സിനെ സ്പർശിച്ച പുസ്തകമാണ് കുട്ടികളുടെ വിവേകാനന്ദൻ .സൂര്യനെ പരിചയപ്പെടുത്തുന്നത് സൂര്യൻ തന്നെയാണ് .വിവേകാനന്ദസ്വാമിയും സൂര്യനെപ്പോലെ എല്ലായിടത്തും ജ്ഞനത്തിന്റ വെളിച്ചം പരത്തിയിട്ടുണ്ട് .അധപതിച്ചു കിടക്കുന്ന ഒരു സമുദായത്തെ ഉണർത്തുന്നതിനായി അദ്ദേഹം പറഞ്ഞു "ഞാനൊരു ഭാരതീയനാണെന്ന് അഭിമാനപൂർവം പറയും".സത്യാന്വേഷിയായ ഒരു മനുഷ്യന്റെ ജീവിതവും മനസ്സും എങ്ങനെയാണു വികസിച്ചുവരുന്നതെന്ന് നമുക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയും .പുസ്തകവായനയോടൊപ്പം വിവിധ തരം കൃഷിപ്പണികളിലും ഞാൻ ഏർപ്പെടുന്നുണ്ട് .ചീര ,വെള്ളരി ,വെണ്ട ,വഴുതന ,കുമ്പളം എന്നിവ ഞാൻ കൃഷി ചെയ്തിട്ടുണ്ട് . ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നബഹു :മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഡോക്ടർമാർ,നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവർക്കെല്ലാം എന്റെ ബിഗ് സല്യൂട്ട്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ