വൃശ്ചിക ധനുമാസ കച്ചേരിയിൽ പൂക്കുമതെത്രയോ തുളുമ്പുന്ന പച്ച മാങ്ങ! അച്ഛനുമമ്മയും മക്കളമ്മൂമയും ഒത്തു ചേർന്നാണല്ലോ കാത്തിരിപ്പ് അമ്മേടെ കാത്തിരിപ്പ് കറിയിലിടാനാണു അച്ഛന്റെ കാത്തിരിപ്പ് വിൽക്കാനാണ് അമ്മൂമ്മേടെ കാത്തിരിപ്പെന്തന്നറിയാമോ? പണ്ടത്തെ പച്ച മാങ്ങാക്കഥകൾ പറഞ്ഞു രസിക്കാനാണല്ലോ...... മക്കൾടെ കാത്തിരിപ്പെന്തന്നറിയാമോ? മാങ്ങ തിന്നാനല്ല കല്ലെറിയാനല്ല "വീണ്ടും വൃശ്ചിക ധനുമാസ കച്ചേരിയിൽ പൂത്തു തുളുമ്പുന്ന പച്ച മാങ്ങയെ വീക്ഷിക്കാണല്ലോ കാത്തിരിപ്പ് "
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത