(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കവിത
അക്ഷരം കൊണ്ടൊരു വേലി ഞാൻ
പണിയുന്നു,മണിമാളിക ഉയരുന്നു.
അക്ഷരപിശകും,കൊച്ചുവാക്കുകളും..
വള്ളത്തോളല്ല ,ചെറുശ്ശേറിയല്ല
ഈ കവി ഒരു ചെറുകവി.
ജീവിതം എഴുതുന്നു,
അനുഭവം എഴുതുന്നു,
അതൊരു കൊടും കഥയാകുന്നു.
ആദ്യാക്ഷരമായി കിളിയും മൃഗവും.
പിന്നെ അത് സാഹിത്യമായ്
മാറുന്നു;കൊടും വേലികൾ
പടരുന്നു,കൊടും അക്ഷരമാലയും.
അതിനൊരു തലക്കെട്ടും
ജീവിതത്തിൻ തലക്കെട്ട്.