വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/പരിസ്ഥിതി. ശുചിത്വം. രോഗ പ്രതിരോധം
പരിസ്ഥിതി. ശുചിത്വം. രോഗ പ്രതിരോധം
മണ്ണിനേയും പ്രകൃതിയേയും ആശ്രയിച്ച് അവയോടിണങ്ങി കൃഷിയും കന്നുകാലി വളർത്തലും ചെറിയ കാർഷികേതര തൊഴിലുകളുമായി ഒക്കെ ജീവിച്ചിരുന്ന ഒരു സമൂഹം നമുക്കുണ്ടായിരുന്നു.അന്നു മനുഷ്യൻ മണ്ണിൽ നിന്നെടുത്ത് എല്ലാം മണ്ണിലേക്ക് തന്നെ കൊടുത്തിരുന്നു.മാലിന്യം എന്ന അതിക്രൂരമായ വാക്കിന് അന്നവിടെ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാലിന്ന് മനുഷ്യൻ മാറി.എല്ലത്തിനെയും തൻെറ ഇഷ്ടത്തിനനുസരിച്ച് ചൂഷണം ചെയ്യുകയും സ്വാർത്ഥ ലാഭത്തിനായി മടിയില്ലാതെ ചവച്ച്തുപ്പാനും കഴിയുന്ന ഒരു സമൂഹം വന്നു. ഇന്നിന്റെ സമൂഹത്തിന് ഉപകാരമെന്നു തോന്നുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും പിറന്ന മണ്ണിൻെറ നെഞ്ചുപിളർക്കാൻ കെൽപ്പുള്ളതായിരുന്നു നഗരവൽക്കരണം എന്നറിയപ്പെടുന്ന മാറ്റങ്ങളുടെ ആ വിപ്ലവം. അതി കഠിനമായ ചൂഷണത്തിൻെറ ഫലമായി തുടരെയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവുമെല്ലാം മനുഷ്യൻ ചെയ്ത ക്രൂരതയുടെ ഫലമാണ്. അവനവന്റെ സുരക്ഷയും കുടുംബത്തിന്റെ ആരോഗ്യവും അന്തസുമെല്ലാം സ്വന്തം പ്രവൃത്തിയെ ആശ്രയിച്ചാണെന്ന് ചിന്തിക്കാൻ ഈ തിരിച്ചടികൾ അവനെ നിർബന്ധിക്കുന്നു.നഷ്ടപ്പെട്ട കേരളത്തനിമ വീണ്ടെടുക്കാൻ ശുചിത്വവും ജലസമൃന്ധിയുമുൾപ്പെടെ പുതിയ പദ്ധതികൾ ഉൾകൊളളിച്ച് വികസനം ലക്ഷ്യംവെച്ച് നടത്തുന്ന, സർക്കാർ ആവിഷ്കരിക്കുന്ന ശക്തമായ മുന്നേറ്റമാണ് ഹരിതകേരളം പദ്ധതി. മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം എന്നതാണ് ഇതിന്റെ ലക്ഷ്യം .ഇതിനായി ആവിഷ്കരിച്ച ആശയമാണ് ഉറവിട മാലിന്യ സംസ്കരണം .നവകേരളം പദ്ധതി മാലിന്യമുക്തമായ ഒരു പുതിയ കേരളത്തിനെ സൃഷ്ടിക്കാനുള്ള ഒരു ജനതയുടെ മുന്നേറ്റമാണ് . ശുചിത്വം എന്ന വാക്കിലൂടെ നമ്മൾ ചെയ്യുന്നത് ഉറവിട മാലിന്യ സംസ്കരണം ആണ്. ഈ കൊറോണ കാലത്തു ഇതിനെതിരെ നമ്മൾ അവലംബിക്കുന്ന ഒരു പ്രധാന മാർഗവും അതു തന്നെ ആണ്.അടിതന്തര സഹചര്യങ്ങൾ തരണം ചെയ്ത ശേഷം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് നിരവധി നിർദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട് .തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതും സെരി യായ അളവിൽ ക്ലോറിൻ ഉപയോഗിചു ശുദ്ധീകരിച്ച കുഫിവെള്ളം ഉപയോഗിക്കുന്നതും ജലജന്യ രോഗങ്ങളെ തടയും.വെള്ളകെട്ടുകളിലും മറ്റും കൊതുകുകൾ പെരുകനിടയുള്ളതിനാൽ കൊതുകു നശീകരണത്തിനു ഉചിതമായ മാർഗങ്ങൾ സ്വീകരിക്കണം .രോഗമുള്ളവർ രോഗ സ്ഥിതികരണത്തിന് ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കുകയും മരുന്നുകൾ കഴിക്കുകയും വേണം.അവർ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പു വരുത്തുകയും സാമൂഹിക അകലം പാലിക്കുകയും വേണം.കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ ശുചിത്വത്തിലൂടെ എതിർക്കാൻ കഴിയുമെന്നത് മനുഷ്യനെ ബോധവന്മാരാക്കുന്ന ഒന്നാണ്.വ്യക്തിയുടെ ശരീരികവും മാനസികവും സാമൂഹികവും ആയ സമ്പൂർണ സുസ്ഥിതി ആണ് ആരോഗ്യം.ആരോഗ്യമുള്ള വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത്.ആരോഗ്യപൂർണാമയ ശീലങ്ങൾ പാലിച്ചുകൊണ്ടു രോഗങ്ങളെ അകറ്റി നിർത്തുന്നത് പൊലെ തന്നെ പ്രധാനമാണ് രോഗം ബാധിച്ചവരോട് സ്വീകരിക്കേണ്ട സമീപനവും. കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ മാസ്ക് ഉപയോഗിച്ച പ്രതിരോധിക്കാം .മാസ്ക് ധരിക്കുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.കൊറോണ എന്നരോഗതത്തെ പ്രതിരോതിക്കാനായി ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ നമ്മൾ ബാധ്യസ്തരാണ്.രോഗം ബാധിച്ചവർക്ക് സ്വാന്ത്വനം പകരുക എന്നത് നമ്മുടെ കടമയാണ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |