(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നവകേരളം
കൊറോണയെന്നൊരു വൈറസതുണ്ട്
നമ്മെ ഭീതിയിലാഴ്ത്തും ഭീകരൻ
കൊറോണവൈൈറസിന്റെ ലക്ഷണം
തൊണ്ടവേദനയാണല്ലോ
കൂടെ ചുമയും പനിയും ഉണ്ടല്ലോ
കൊറോണ നമ്മുടെ എതിരാളി
മനുഷ്യർ ഇതിനെ തുരത്തിടേണം
മാറ്റംവൈറസ് വന്നതുമൂലം
നമുക്ക് മാറ്റം പലതരം
ലോകം മുഴുവൻ ശുചിയായല്ലോ
പ്രകൃതി മുഴുവൻ മാറിയതല്ലോ
മനുഷ്യർ പലതായ് മാറിയതല്ലോ
മനസ്സും ശുചിയായ് മാറ്റീടേണം
പിന്നീടങ്ങ് വന്നല്ലോ ലോക്ക് ഡൗൺ
എന്നൊരു പുതുനിയമം
അമ്പലമടച്ചു പള്ളികളടച്ചു
മാസ്ക്കു ധരിച്ചും കൈകൾ കഴുകിയും
കൊറോണയെ നമുക്ക് പ്രതിരോധിയ്ക്കാം
ഈ മഹാമാരിയെ അതിജീവിച്ച്
രോഗമുക്തരായ് ജീവിച്ചീടാം
കേരളം പുതുതായ് നിർമ്മിച്ചീടാം
മനുഷ്യരെ പുതുതായ് മാറ്റിയെടുക്കാം