ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/കൊറോണക്കാലം
ഒരു കൊറോണക്കാലം
"അമ്മേ, ഏട്ടൻ വന്നു." ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മ ക്കെന്താ വല്യ സന്തോഷമൊന്നും കാണാനില്ല. ഏട്ടൻ വന്ന പാടേ തട്ടിൻ മുകളിലേക്കു പോകാൻ ഒരുങ്ങുകയാണല്ലോ ? ഇതല്ലല്ലോ പതിവ് എന്റെ കൂടെ കളിക്കാനും അടുക്കളയിൽ കയറി പലഹാര പാത്രം തുറക്കാനും ധൃതി കാണിക്കുന്ന ഏട്ടനെന്തുപറ്റി? നാട്ടിലാകെ കോ വിഡ് പടർന്നു പിടിച്ചിരിക്കുന്നു. ദൂരെ നാട്ടിൽ നിന്നു വരുന്നവരേ രണ്ടാഴ്ച്ച നിരീക്ഷണത്തിൽ ഇരുത്തണമെന്നും അതിന് ക്വാറന്റൈൻ എന്ന് പറയുമെന്ന് കഴിഞ്ഞ ദിവസം പത്രത്തിൽ നിന്നു അറിഞ്ഞു. നമ്മുടെ നാട്ടിൽ പഠിക്കാനെ ദൂരെ ഏതോ കോളേജിൽ ഏട്ടനെ പഠിക്കാൻ സമ്മതം കൊടുത്ത അച്ഛനോട് ആദ്യമായി ദേഷ്യം തോന്നി. "ഞാനിനി ആരുടെ കൂടെ കളിക്കും" ഫുട് മ്പോൾ വാങ്ങി വെച്ചത് വെറുതെയായി. "നീ അടങ്ങിയിരിക്കണം, ഏട്ടന്റെ അടുത്ത് പോകരുത്" അമ്മയുടെ ആജ്ഞഞാൻ അനുസരിച്ചു. വീട്ടില്ലെല്ലാവരും മാസ്ക് ധരിച്ചു ഇടയ്ക്കിടെ കൈ കഴുകി വീടും പരിസരവും നിത്യേന ശുചിയാക്കി ഞാനും അച്ഛനും അമ്മയെ സഹായിച്ചു. ഞാനും ഏട്ടനും രണ്ടാഴ്ച അനുസരണയോടെ തള്ളി തീക്കി. ഒടുവിൽ റിസൽട്ട് വന്നു. "നെഗറ്റീവ്", അമ്മയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. അച്ഛൻ ഏട്ടനെ വിളിക്കാനായി തട്ടിൻ മുകളിലേക്ക് കേറി ഞാനും ഓടി ഏട്ടന്റെ കൈ പിടിച്ചു നേരെ പറമ്പിലേയ്ക്ക് പിന്നെ കുളത്തിലേക്ക് മത്സരിച്ച് നീന്താൻ......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ