ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/ത്യാഗത്തിൽ വിരിയുന്ന നന്മ

22:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ത്യാഗത്തിൽ വിരിയുന്ന നന്മ

ഒരിക്കൽ ഒരു ഗ്രാമത്തിൽ ധനികനായ ഒരു വ്യാപാരിയും കുടുംബവും ജീവിച്ചിരുന്നു. വ്യാപാരി തന്റെ കുടുംബത്തിന് കാവലായി ഒരു നായ്ക്കുട്ടിയെ വളർത്തിയിരുന്നു. എന്നാൽ എന്നും രാവിലെ വ്യാപാരിയുടെ മാളികയ്ക്കു മുൻപിലൂടെ കുറെ തെരുവുനായ്ക്കൾ പോകുമായിരുന്നു. ഈ തെരുവു നായ്ക്കൾ വ്യാപാരിയുടെ നായ്ക്കുട്ടിയെ എന്നും കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നു. "ഞങ്ങൾ സ്വതന്ത്രരാണ്, ആരുമില്ല ഞങ്ങളെ നിയന്ത്രിക്കാൻ. ഞങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാം നീയോ മറ്റൊരാളെ അനുസരിച്ച് ജീവിക്കുന്നു. നിനക്ക് നാണമില്ലേ ഇങ്ങനെ ജീവിക്കുവാൻ" എന്നൊക്കെ പറഞ്ഞു പരിഹസിക്കും. എല്ലാ ദിവസവും വ്യാപാരിയുടെ നായ ഈ പരിഹാസം കേട്ടു വേദനിച്ചിരുന്നു. എന്നാൽ ഗ്രാമത്തിൽ തെരുവുനായ്ക്കളുടെ ശല്യം സഹിക്കുവാൻ വയ്യാതായപ്പോൾ ഗ്രാമവാസികൾ ഗ്രാമത്തലവനോട് പരാതിപ്പെട്ടു. ഗ്രാമത്തലവൻ വളർത്തുനായ്ക്കൾ അല്ലാതെ എല്ലാ തെരുവുനായ്ക്കളെയും കൊന്നൊടുക്കുവാൻ കല്പന പുറപ്പെടുവിച്ചു. ഇതറിഞ്ഞ വ്യാപാരിയുടെ നായ ദൈവത്തിനോട് നന്ദി പറഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാലെന്താ ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന് ചിന്തിച്ചു സന്തോഷിച്ചു. നാം ഓരോരുത്തരുടെയും ജീവിതം മറ്റുള്ളവരുടെ നന്മയാകുമ്പോൾ നമുക്കും നന്മ ഭവിക്കും.

ജെസിയ ചിന്നു ജോസഫ്
4 എ [[|ഗവ.യു.പി.എസ് മഴുക്കീർ]]
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ